ഉല്പത്തി 36

36
1എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു:
2 # ഉല്പത്തി 26:34 ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും 3#ഉല്പത്തി 28:9യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
4ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു; 5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
6എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി. 7അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു. 8അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ കുടിയിരുന്നു.
9സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:
10ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ:
ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്,
ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
11എലീഫാസിന്റെ പുത്രന്മാർ:
തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.
12തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാർ.
13രെയൂവേലിന്റെ പുത്രന്മാർ:
നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ.
14സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ:
അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
15ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ:
ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ:
തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു, 16കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.
17ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ:
നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.
18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ:
യെയൂശ്പ്രഭു, യലാംപ്രഭു, കോറഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.
19ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
20ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ:
ലോതാൻ, ശോബാൽ, സിബെയോൻ, 21അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.
22ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു.
ലോതാന്റെ സഹോദരി തിമ്നാ.
23ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ:
അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
24സിബെയോന്റെ പുത്രന്മാർ:
അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ.
25അനാവിന്റെ മക്കൾ ഇവർ:
ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു.
26ദീശോന്റെ പുത്രന്മാർ ആരെന്നാൽ:
ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
27ഏസെരിന്റെ പുത്രന്മാർ:
ബിൽഹാൻ, സാവാൻ, അക്കാൻ.
28ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
29ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ:
ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു, 30ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു.
ഇവർ സേയീർദേശത്തു വാണ ഹോര്യപ്രഭുക്കന്മാർ ആകുന്നു.
31യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ:
32ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.
33ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
34യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
35ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
36ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി.
37സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
38ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
39അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാര്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
40വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു:
തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;
41ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;
42മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;
43ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录