പ്ലാൻ വിവരങ്ങൾ

ദൗത്യംഉദാഹരണം

ദൗത്യം

3 ദിവസത്തിൽ 3 ദിവസം

പോകാൻ നിയോഗിക്കപ്പെട്ടു ...പക്ഷേ എവിടെ നിന്ന് ഞാൻ

തുടങ്ങും?

ക്രിസ്തുവിനോടൊപ്പമുള്ള നമ്മുടെ യാത്രയിൽ നാം ആഴത്തിൽ

കടന്നുചെല്ലുമ്പോൾ, നമ്മുടെ ഉള്ളിലുള്ള അവന്റെ

സ്നേഹത്തിന്റെ കവിഞ്ഞൊഴുക്ക് കാരണം സുവിശേഷം

മറ്റുള്ളവരിലേക്ക് എത്തിയ്ക്കാൻ നാം പ്രേരിപ്പിക്കപ്പെടുന്നു.

ദൈവത്തിന്റെ മഹത്തായ ദൗത്യം സുവിശേഷത്തിന് സാക്ഷ്യം

വഹിക്കാനും ദൈവത്തിന്റെ നന്മ പ്രഘോഷിക്കാനും യേശുവിൽ

നാം കണ്ടെത്തിയ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ശക്തിക്ക്

സാക്ഷ്യം വഹിക്കാനും നമ്മെ ആഹ്വാനം ചെയ്യുന്നു. ദയയുടെ

ഓരോ പ്രവൃത്തിയും, സ്നേഹത്തിൽ സംസാരിക്കുന്ന ഓരോ

വാക്കും, രക്ഷയുടെ അഗാധമായ സത്യം പങ്കിടാനുള്ള നമ്മുടെ

ദൗത്യത്തിന്റെ ഭാഗമാകുന്നു.

ദൈവത്തിന്റെ മഹത്തായ ദൗത്യം ഫലപ്രദമായി നിറവേറ്റുന്നതിന്,

ദൈവം നമുക്കുവേണ്ടി ചെയ്ത് അത്ഭുതത്തെ നാം ആദ്യം

ഉൾക്കൊള്ളണം. സുവിശേഷം കേവലം ഒരു സുവാർത്തയല്ല;

ലോകം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത, ഏറ്റവും വലിയ

വാർത്തയാണിത്! ക്രിസ്തുവിനെ അനുഗമിക്കുന്നതിന്റെ സന്തോഷം

ഫലപ്രദമായി പങ്കിടുന്നതിന് മുമ്പ്, ആ സന്തോഷം നാം

വ്യക്തിപരമായി അനുഭവിച്ചറിയണം. അവന്റെ സത്യത്തിന്റെയും

കൃപയുടെയും വെളിച്ചത്തിൽ നാം നടക്കുമ്പോൾ, അന്ധകാരത്തിൽ

നിന്ന് സ്വാതന്ത്ര്യം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കാൻ

നമുക്ക് കഴിയും.

ഒന്നാമതായി, നമ്മെപ്പോലെ നമ്മുടെ അയൽക്കാരെയും

സ്നേഹിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാന തത്വം,

ആശയത്തിൽ ലളിതമാണെങ്കിലും, ജീവിത്തിൽ

പ്രാവർത്തികമാക്കുന്നത് വെല്ലുവിളിയാകും. എന്നിരുന്നാലും,

നമ്മുടെ ജീവിതത്തിൽ ദൈവമുണ്ടെന്നതിന്റെ മൂല്യവും അത്

കൊണ്ടുവരുന്ന പരിവർത്തനവും നാം ശരിക്കും

മനസ്സിലാക്കുമ്പോൾ, ഈ ദാനം മറ്റുള്ളവരുമായി പങ്കിടാനുള്ള

സ്വാഭാവിക ആഗ്രഹമായി മാറുന്നു.

ദൈവത്തിന്റെ ]മഹത്തായ ദൗത്യം നിറവേറ്റുന്നതിനുള്ള മറ്റൊരു

സുപ്രധാന വശമാണ് പ്രാർത്ഥന. നാം മറ്റുള്ളവരുമായി

ഇടപഴകുമ്പോൾ, നാം വിത്ത് വിതയ്ക്കുകയും, അത്

നനയ്ക്കുകയും ചെയ്യുന്നു, പക്ഷേ ആത്യന്തികമായി വളർച്ചയും,

പരിവർത്തനവും കൊണ്ടുവരുന്നത് ദൈവമാണ്. സുവിശേഷം

പങ്കുവയ്ക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ, നാം കണ്ടുമുട്ടുന്നവരുടെ

ജീവിതത്തിൽ ദൈവത്തിന്റെ മാർഗനിർദേശവും ഇടപെടലും

നടക്കുന്നതിനായി നാം പ്രാർത്ഥനയുടെ ശക്തിയിൽ ആശ്രയിക്കണം.

നമുക്ക് ചുറ്റുമുള്ളവരുമായി ഇടപഴകുമ്പോൾ സ്നേഹം നമ്മുടെ

വാക്കുകളെയും, പ്രവർത്തനങ്ങളെയും നയിക്കട്ടെ, ഓരോ

കൂടികാഴ്ച്ചകളും ക്രിസ്തുവിന്റെ സ്നേഹത്തെ

പ്രതിഫലിപ്പിക്കാനുള്ള അവസരമാക്കി നാം മാറ്റുക.

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

ദൗത്യം

ക്രിസ്തുവിന്റെ സ്നേഹം ലോകത്തെ മുഴുവൻ അറിയിക്കുവാനായ് ക്രിസ്തുവിന്റെ ശിഷ്യന്മാരായ നമുക്കുമേൽ ഏൽപ്പിച്ചിരിക്കുന്ന ദൈവിക അനുശാസനം പര്യവേക്ഷണം ചെയ്യുന്ന ക്രിസ്തിയ "ദൗത്യം" ബൈബിൾ പഠനത്തിലേയ്ക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു...

More

ഈ പ്ലാൻ നൽകിയതിന് Zero-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.zerocon.in/

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു