പ്ലാൻ വിവരങ്ങൾ

ദൗത്യംഉദാഹരണം

ദൗത്യം

3 ദിവസത്തിൽ 2 ദിവസം

പോകാൻ നിയോഗിക്കപ്പെട്ടു... എന്നാൽ ഞാൻ എവിടെക്ക്

പോകും?

പലപ്പോഴും, ദൈവത്തിന്റെ മഹത്തായ ദൗത്യം നിറവേറ്റുന്നത്

വിദൂര ദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ഒരു വലിയ കാര്യമായി

നമ്മൾ വിഭാവനം ചെയ്യുന്നു. ചിലർക്ക് ഇത്

ശരിയായിരിക്കാമെങ്കിലും, നമ്മിൽ പലർക്കും, ദൈവീക

ശുശ്രുഷയുടെ സ്ഥലം നമ്മൾ ഇതിനകം ആയിരിയ്ക്കുന്ന ഇടങ്ങളിൽ

തന്നെയാണ്.

ദൈവരാജ്യത്തെക്കുറിച്ച് പ്രഖ്യാപിക്കാനുള്ള വിളി, നാം നമ്മുടെ

വീട്ടിലേയ്ക്ക് വിളിക്കുന്ന അയൽപക്കത്തുള്ളവരും, നമ്മൾ

ദിവസേന സംഭാഷണങ്ങളിൽ ഏർപ്പെടുന്നവരും, നാം

വ്യക്തിപരമായ തലത്തിൽ ദിവസവും നാം കണ്ടെത്തുന്ന

വ്യക്തികളേയും ഉൾപ്പെട്ടതാകുന്നു.

ലോകം മുഴുവനും നമ്മുടെ ദൗത്യ മേഖലയാണ്, പക്ഷേ അത്

കണ്ടെത്താൻ നാം കഠിനമായ യാത്രകൾ നടത്തേണ്ടതില്ല.

ആ സ്ഥലം നമ്മൾ ഇപ്പോൾ ആയിരിയ്ക്കുന്ന സ്ഥലം തന്നെ

ആയിരിക്കാം.

നമ്മുടെ ദൈനംദിന ജീവിതത്തിലെ സാധാരണ നിമിഷങ്ങളിൽ

ദൈവാരാജ്യത്തിന് അസാധാരണമായ സ്വാധീനമുണ്ടെന്നുള്ള

സത്യം നാം ൾക്കൊള്ളുക.

എല്ലാ ദിവസവും നാം കണ്ടുമുട്ടുന്ന പരിചിത മുഖങ്ങൾക്ക്

അപ്പുറത്ത് ദൈവീക ശുശ്രുഷയുടെ വയലുകൾ നമ്മെ

കാത്തിരിയ്ക്കുന്നു.

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന, സ്നേഹത്താൽ

കവിഞ്ഞൊഴുകുന്ന വിശ്വാസത്തിൽ, നാം അധിവസിക്കുന്ന

ഇടങ്ങളിൽ യേശുവിനെക്കുറിച്ച് അറിയിക്കാൻ പുറപ്പെടുക.

2 കൊരിന്ത്യർ 5:20:

“ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി

ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം

അപേക്ഷിക്കുന്നു”

ക്രിസ്തുവിന്റെ സ്നേഹവും സത്യവും എല്ലാവരുമായും എല്ലാ

രാജ്യങ്ങളിലുള്ളവരുമായും, എല്ലാ വീടുകളിലുള്ളവരുമായും

പങ്കിടാൻ നമ്മൾ നിയോഗിക്കപ്പെട്ടിരിക്കുന്നു. ആവേശത്തോടെയും

ലക്ഷ്യത്തോടെയും നമുക്ക് ആ ദൗത്യത്തിനോട് പ്രതികരിക്കാം.

സ്‌നേഹത്തിൽ, ആ മഹത്തായ ദൗത്യം നിറവേറ്റുമ്പോൾ,

ലോകത്തിന് രക്ഷയും പരിവർത്തനവും കൊണ്ടുവരാനുള്ള

ദൈവത്തിന്റെ ശാശ്വത പദ്ധതിയിൽ നാം പങ്കുചേരപ്പെടുന്നു.

തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

ദൗത്യം

ക്രിസ്തുവിന്റെ സ്നേഹം ലോകത്തെ മുഴുവൻ അറിയിക്കുവാനായ് ക്രിസ്തുവിന്റെ ശിഷ്യന്മാരായ നമുക്കുമേൽ ഏൽപ്പിച്ചിരിക്കുന്ന ദൈവിക അനുശാസനം പര്യവേക്ഷണം ചെയ്യുന്ന ക്രിസ്തിയ "ദൗത്യം" ബൈബിൾ പഠനത്തിലേയ്ക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു...

More

ഈ പ്ലാൻ നൽകിയതിന് Zero-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.zerocon.in/

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു