യേശു - ലോകത്തിന്റെ വെളിച്ചംഉദാഹരണം

ജീവന്റെ വെളിച്ചം
ക്രിസ്തുമസ് ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ച, ഞങ്ങൾ പള്ളിയിൽ ഒരു ക്രിസ്റ്റിംഗിൽ ആഘോഷത്തിനായി ഒത്തുചേർന്നു. തുടർന്ന് ഒരു ചായ സൽക്കാരവും ഉണ്ടാവും. വർഷത്തിലെ ഈ സമയം ഇംഗ്ലണ്ട് നനവുള്ളതും മങ്ങിയതും ആയി അനുഭവപ്പെടും. അതിനാൽ ക്രിസ്തുവിന്റെ പ്രകാശം ഒരു ക്രിസ്റ്റിംഗിൽ ചിഹ്നത്തിലൂടെ ആഘോഷിക്കുന്നത് സന്തോഷം മാത്രമല്ല, പ്രതീക്ഷയും നൽകുന്നു.
പള്ളി ഇരുട്ടിലാകുമ്പോൾ, ഓരോ കുട്ടിയും നിശബ്ദമായി ചുവന്ന റിബൺ കൊണ്ട് കെട്ടിയ ഓറഞ്ച് നിറത്തിലുള്ള ഒരു ക്രിസ്റ്റിംഗിൽ ഗോളം പിടിക്കും. മുകളിൽ ഒരു വെളുത്ത മെഴുകുതിരിയും, അതിനു ചുറ്റും ഉണക്കമുന്തിരികൾ പിടിപ്പിച്ച നാല് ടൂത്ത്പിക്കുകളും കുത്തിയിരിക്കും. ഓറഞ്ച് ഗോളം ഭൂമിയെ പ്രതിനിധീകരിക്കുന്നു, വെളുത്ത മെഴുകുതിരി ക്രിസ്തുവിന്റെ പ്രകാശത്തെ സൂചിപ്പിക്കുന്നു, ചുവന്ന റിബൺ അവന്റെ രക്തത്തിന്റെ പ്രതീകവും, ഉണക്കമുന്തിരി ഭൂമിയുടെ ഫലങ്ങളെയും കാണിക്കുന്നു. ആ മുറിയിൽ ഉയരുന്ന അനേകം ചെറുജ്വാലകൾ കാണുമ്പോൾ, ഇരുട്ടിൽ പ്രകാശിക്കുന്ന ക്രിസ്തുവിന്റെ വെളിച്ചത്തിന് ഞാൻ നന്ദി പറയുന്നു.
ദൈവം തന്റെ ജനമായ ഇസ്രായേല്യരോട്, താൻ അവരുടെ വെളിച്ചമാണെന്ന് പറഞ്ഞു: "യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു" (യെശയ്യാവ് 60:1). ഭൂമി അന്ധകാരത്താൽ മൂടപ്പെട്ടിരുന്നുവെങ്കിലും, അതിന്റെ നടുവിൽ ദൈവം തന്റെ തേജസ്സിനാൽ ജാതികളെ തന്നിലേക്ക് ആകർഷിക്കും (വാ. 2-3). പുതിയ നിയമത്തിൽ, ദൈവപുത്രനായ യേശു, തന്നെത്തന്നെ ലോകത്തിന്റെ വെളിച്ചമായി വെളിപ്പെടുത്തി, തന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു (യോഹന്നാൻ 8:12).
നമുക്ക് ചുറ്റും അന്ധകാരം ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ, ദൈവം യേശുവിലൂടെ തന്റെ പ്രകാശം ഉദിപ്പിക്കുന്നുവെന്ന് നമുക്ക് വിശ്വസിക്കാം. നമുക്ക് അവനോടൊപ്പം ജീവന്റെ വെളിച്ചം എപ്പോഴും ഉണ്ടാകും എന്ന സത്യം മുറുകെ പിടിക്കാം.
എങ്ങനെയാണ് യേശു നിങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവന്നത്? ഇന്ന് നിങ്ങൾക്ക് എങ്ങനെയാണ് അവന്റെ പ്രകാശം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ കഴിയുക?
ലോകത്തിന്റെ വെളിച്ചമായ കർത്താവേ, എന്റെ സമൂഹത്തിൽ അങ്ങയുടെ പ്രകാശം പരത്താൻ എന്നിൽ നീ പ്രകാശിക്കേണമേ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ സ്വന്തം അന്ധകാരത്തെക്കുറിച്ചുള്ള തിരിച്ചറിവിലാണ് ക്രിസ്തുമസ്സിന്റെ യഥാർത്ഥ അർഥം ആരംഭിക്കുന്നത്. ആ അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന യേശുവിന്റെ വെളിച്ചത്തെ അത് ആഘോഷിക്കുന്നു. മാത്രമല്ല അത് നാം ഒരിക്കൽ അവന്റെ വെളിച്ചത്തിന്റെ സമക്ഷത്തിൽ ഏൽപ്പിക്കപ്പെടുമെന്ന പ്രോത്സാനമായി-ക്രിസ്തുവിന്റെ പ്രത്യാശയായി-മാറുന്നു. ഈ അവധിക്കാലത്ത് ഏറ്റുവും വലിയ വെളിച്ചത്തിലേക്ക് തന്നെ ശ്രദ്ധ വെക്കാം. നമ്മുടെ പ്രതിദിന ആഹാരത്തിൽ നിന്നുമുള്ള 10 ധ്യാനങ്ങളിലൂടെ യേശു നമ്മുടെ ജീവിതത്തെ പ്രകാശമാനാമാക്കുന്ന വിധങ്ങളെ കണ്ടെത്താം.
More
ഈ പ്ലാൻ നൽകിയതിന് ഞങ്ങളുടെ ഡെയ്‌ലി ബ്രെഡ് - ഇന്ത്യയ്ക്ക് നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://malayalam-odb.org/
ബന്ധപ്പെട്ട പദ്ധതികൾ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
