യേശു - ലോകത്തിന്റെ വെളിച്ചംഉദാഹരണം

യേശു - ലോകത്തിന്റെ വെളിച്ചം

5 ദിവസത്തിൽ 3 ദിവസം

മാർഗ്ഗദീപം

ആ റസ്റ്റോറന്റ് മനോഹരമായിരുന്നു; എങ്കിലും ഇരുണ്ടതായിരുന്നു. എല്ലാ മേശയിലും ഒരു ചെറിയ മെഴുകുതിരി മാത്രം മിന്നി. ഭക്ഷണം കഴിക്കുന്നവർ, ഭക്ഷണ മെനു വായിക്കുവാനും എന്താണ് കഴിക്കുന്നതെന്ന് കാണാനും അവരുടെ കൂടെയുള്ളവരെ നോക്കുവാനും അവരുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചു.

ഒടുവിൽ, ഒരു വ്യക്തി നിശബ്ദമായി തന്റെ കസേര പിന്നിലേക്ക് തള്ളി, വെയിറ്ററുടെ അടുത്തേക്ക് ചെന്ന് ലളിതമായ ഒരു ചോദ്യം ചോദിച്ചു. "നിങ്ങൾക്ക് ലൈറ്റുകൾ ഓണാക്കാമോ?" അധികം താമസിയാതെ, ഒരു ചൂടുള്ള സീലിംഗ് ലൈറ്റ് മിന്നി, മുറിയിലുള്ളവർ കരഘോഷത്തോടെ അതിനെ വരവേറ്റു. സന്തോഷകരമായ ചിരിയും ഒപ്പം നന്ദി പ്രകടനവും നടന്നു. എന്റെ സുഹൃത്തിന്റെ ഭർത്താവ് തന്റെ ഫോൺ ഓഫാക്കി, തന്റെ പാത്രങ്ങൾ എടുത്തുകൊണ്ട് ഉറക്കെ പറഞ്ഞു. "വെളിച്ചം ഉണ്ടാകട്ടെ! ഇപ്പോൾ നമുക്ക് ഭക്ഷിക്കാം!"

ഞങ്ങളുടെ ഇരുണ്ട സായാഹ്നം ഒരു സ്വിച്ചിലൂടെ ഉത്സവമായി മാറി. അതുപോലെ യഥാർത്ഥ പ്രകാശത്തിന്റെ യഥാർത്ഥ ഉറവിടം മനസ്സിലാക്കുന്നത് എത്രയോ പ്രധാനമാണ്. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ച ആദ്യ ദിവസം, "വെളിച്ചമുണ്ടാകട്ടെ" എന്ന വിസ്മയകരമായ വാക്കുകൾ പറഞ്ഞു, അപ്പോൾ വെളിച്ചമുണ്ടായി (ഉല്പത്തി 1:3). "വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു " (വാക്യം 4).

വെളിച്ചം ദൈവത്തിന് നമ്മോടുള്ള വലിയ സ്നേഹത്തെ പ്രകടിപ്പിക്കുന്നു. പാപത്തിന്റെ അന്ധകാരത്തിൽ നിന്ന് നമ്മെ വിടുവിക്കുന്ന "ലോകത്തിന്റെ വെളിച്ചമായ" (യോഹന്നാൻ 8:12) യേശുവിലേക്ക് അവന്റെ വെളിച്ചം നമ്മെ നയിക്കുന്നു. അവന്റെ വെളിച്ചത്തിൽ നടക്കുമ്പോൾ, പുത്രനെ മഹത്വപ്പെടുത്തുന്ന ജീവന്റെ ശോഭയുള്ള പാത നാം കണ്ടെത്തുന്നു. അവൻ ലോകത്തിലെ ഏറ്റവും പ്രകാശം നല്കുന്ന സമ്മാനമാണ്. അവൻ പ്രകാശിപ്പിക്കുന്നതു തരുന്നതുപോലെ, അവന്റെ വഴിയിൽ നമുക്കു നടക്കാം.

ഏത് സാഹചര്യത്തിലാണ് നിങ്ങളുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ പ്രകാശം പ്രകാശിക്കേണ്ടത്? എപ്പോഴാണ് അവന്റെ പ്രകാശം നിങ്ങളെ നയിച്ചത്?

സ്‌നേഹമുള്ള ദൈവമേ, ലോകത്തിന്റെ വെളിച്ചമായ യേശുവിനായും അവന്റെ മഹത്തായ സ്‌നേഹത്തിന്റെ മാർഗ്ഗദീപത്തിനായും ഞങ്ങൾ നന്ദി പറയുന്നു.

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

യേശു - ലോകത്തിന്റെ വെളിച്ചം

നമ്മുടെ സ്വന്തം അന്ധകാരത്തെക്കുറിച്ചുള്ള തിരിച്ചറിവിലാണ് ക്രിസ്തുമസ്സിന്റെ യഥാർത്ഥ അർഥം ആരംഭിക്കുന്നത്. ആ അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന യേശുവിന്റെ വെളിച്ചത്തെ അത് ആഘോഷിക്കുന്നു. മാത്രമല്ല അത് നാം ഒരിക്കൽ അവന്റെ വെളിച്ചത്തിന്റെ സമക്ഷത്തിൽ ഏൽപ്പിക്കപ്പെടുമെന്ന പ്രോത്സാനമായി-ക്രിസ്തുവിന്റെ പ്രത്യാശയായി-മാറുന്നു. ഈ അവധിക്കാലത്ത് ഏറ്റുവും വലിയ വെളിച്ചത്തിലേക്ക് തന്നെ ശ്രദ്ധ വെക്കാം. നമ്മുടെ പ്രതിദിന ആഹാരത്തിൽ നിന്നുമുള്ള 10 ധ്യാനങ്ങളിലൂടെ യേശു നമ്മുടെ ജീവിതത്തെ പ്രകാശമാനാമാക്കുന്ന വിധങ്ങളെ കണ്ടെത്താം.

More

ഈ പ്ലാൻ നൽകിയതിന് ഞങ്ങളുടെ ഡെയ്‌ലി ബ്രെഡ് - ഇന്ത്യയ്ക്ക് നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://malayalam-odb.org/