അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 42 ദിവസം

ടെലിവിഷന്‍ പരിപാടികളും രാവേറെച്ചെന്നുള്ള അത്താഴവിരുന്നുകളും കഴിഞ്ഞുറങ്ങുന്ന ക്ഷീണിതനായ ആധുനിക ക്രിസ്ത്യാനി അതിരാവിലെ സുഖസുഷുപ്തിയിലായിരിക്കും. പ്രഭാതത്തില്‍ വൈകിയുണര്‍ന്ന് പ്രഭാതചര്യകള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാക്കി ആ ദിവസം ആരംഭിക്കുവാന്‍ വെമ്പുന്ന അവന് പ്രാര്‍ത്ഥിക്കുവാന്‍ സമയം ഉണ്ടാകുകയില്ല. അഥവാ പ്രാര്‍ത്ഥിച്ചാല്‍ത്തന്നെയും അത് കേവലം നാമമാത്ര പ്രാര്‍ത്ഥന മാത്രമായിരിക്കും. എന്നാല്‍ തന്നെ നിദ്രയില്‍നിന്ന് ഉണര്‍ത്തി ഒരു പുതിയ ദിവസം നല്‍കിയ ദൈവത്തെ പാടി സ്തുതിച്ച്, ദൈവത്തിന്റെ വചനം മനനം ചെയ്ത് ദൈവസന്നിധിയില്‍ സ്വയം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന ഒരുവനെ ആ ദിവസം മുഴുവന്‍ ദൈവം കാത്തുസൂക്ഷിക്കും. താന്‍ ദൈവപുത്രന്‍ ആയിരുന്നിട്ടും കര്‍ത്താവ് ഏകനായി, ശബ്ദകോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞ് തന്റെ സ്വര്‍ഗ്ഗീയപിതാവിന്റെ സന്നിധിയില്‍ സ്വയം സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച് ശക്തിയാര്‍ജ്ജിക്കുന്നത് നമുക്കു മാതൃകയാകണം. തന്റെ അടുക്കല്‍ എത്തുന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കര്‍ത്താവ് അതിരാവിലെ തന്റെ പിതാവിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ അനുദിന ജീവിതത്തിലെ പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും നേരിട്ട് വിജയം വരിക്കുവാന്‍ അതിരാവിലെ നാം എത്രയധികം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു! മുമ്പിലുള്ള പകലിന്റെ വെല്ലുവിളികളുടെയും ആവശ്യാത്യാവശ്യങ്ങളുടെയും സമ്മര്‍ദ്ദങ്ങളെ സമചിത്തതയോടെ നേരിടുവാന്‍ അതിരാവിലെ, ഇരുളിന്റെ നിശബ്ദതയില്‍ ദൈവസന്നിധിയില്‍ സ്വയം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന ഒരു ദൈവപൈതലിന് കഴിയും. 

                        സഹോദരങ്ങളേ! പ്രഭാതം പൊട്ടിവിടരുന്നതിനുമുമ്പ് ദൈവത്തെ അന്വേഷിക്കുവാന്‍, അവന്റെ സന്നിധിയില്‍ സര്‍വ്വവും സമര്‍പ്പിച്ചുകൊണ്ട് പകല്‍ ആരംഭിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ടോ? ഓഫീസിന്റെയും കുഞ്ഞുങ്ങളുടെ സ്‌കൂളിന്റെയും സമയക്ലിപ്തത പാലിക്കുവാന്‍ നിര്‍ബ്ബന്ധം കാണിക്കുന്ന നിങ്ങള്‍, അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ ദൈവത്തെ അന്വേഷിക്കുവാനും പാടി സ്തുതിക്കുവാനും, തിരുവചനം വായിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ശുഷ്‌കാന്തി കാണിക്കാറുണ്ടോ? നിങ്ങള്‍ പ്രാര്‍ത്ഥനയോടെ ഒരു ദിവസം ആരംഭിക്കുമ്പോള്‍, ആ ദിവസത്തിന്റെ പകല്‍ സമ്മാനിക്കുന്ന നിമിഷങ്ങളിലെല്ലാം ദൈവം നിങ്ങളെ കാത്തുസൂക്ഷിക്കുമെന്ന് ഓര്‍ക്കുമോ? നിങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണംചെയ്യുവാന്‍ അതിരാവിലെയുള്ള പ്രാര്‍ത്ഥന നിങ്ങളെ സഹായിക്കുമെന്നു മനസ്സിലാക്കുമോ? 

ദൈവമേ അതിരാവിലെ 

വരുന്നടിയന്‍ തിരുസവിധേ 

നടത്തേണമീ സാധുവേ 

ഇന്നുമുഴുവന്‍ അങ്ങേ കൃപയാല്‍

തിരുവെഴുത്ത്

ദിവസം 41ദിവസം 43

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com