ഉയിർപ്പ് തിരുന്നാളിന്റെ കഥഉദാഹരണം

The Story of Easter

7 ദിവസത്തിൽ 4 ദിവസം

വ്യാഴാഴ്ച്ച
ക്രിസ്തുവിന്റെ മരണസമയത്തു കൂടെ ഉണ്ടായിരുന്ന അവന്റെ ആദ്യത്തെ അനുയായികൾ നിങ്ങൾ ആണെന്ന് കരുതുക. ആ സാഹചര്യങ്ങളിൽ നിങ്ങളുടെ ഹൃദയം തകർന്നും നിങ്ങളുടെ മനസ്സ് കലങ്ങിയും പോകുമായിരുന്നു. യഹൂദന്മാരുടെ രാജാവിന് ഇങ്ങനെ സംഭവിക്കും എന്ന് ചിന്തിക്കാൻ പോലും നിങ്ങൾക്ക് ആകുമായിരുന്നില്ല. എല്ലാം ശരിയാക്കേണ്ടിയിരുന്നതും തകർന്നതിനെ കൂട്ടിയോജിപ്പിക്കേണ്ടിയിരുന്നതും നഷ്ടപ്പെട്ടത് പുനഃസ്ഥാപിക്കേണ്ടിയിരുന്നതും അവനായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം വ്യർത്ഥമായും തകർന്നും നഷ്ടപ്പെട്ടുമിരിക്കുന്നു. കുറച്ചു സമയം നിങ്ങളുടെ മനസ്സ് കുരിശുമരണത്തിനും ശൂന്യമായ കല്ലറയ്ക്കും ഇടയ്ക്കുള്ള സമയത്തായിരിക്കട്ടെ. പ്രതീക്ഷകൾ അസ്തമിച്ചു കൃപ വന്നെത്തുന്നതിനു മുൻപുള്ള അവസ്ഥയാണിത്. എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാനും അവരെ സഹായിക്കുവാനും ഈ ചിന്ത പ്രയോജനപ്പെടുത്തുക. അങ്ങിനെയുള്ളവരിലേക്ക് എങ്ങനെ എത്താം എന്നും ഈസ്റ്ററിന്റെ സന്തോഷത്തിലേക്ക് അവരെ എങ്ങനെ ക്ഷണിക്കുവാൻ സാധിക്കുമെന്നും ദൈവത്തോട് ചോദിക്കുക.

ഈ പദ്ധതിയെക്കുറിച്ച്

The Story of Easter

നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ആഴ്ച, അത് അവസാനത്തേതാണ് എന്നറിഞ്ഞുകൊണ്ട് എങ്ങനെ ചിലവഴിക്കും? സ്മരണാർഹമായ നിമിഷങ്ങൾ, നിവർത്തിക്കപ്പെട്ട പ്രവചനങ്ങൾ, തീവ്രമായ പ്രാർത്ഥന, ആഴമേറിയ ചർച്ചകൾ, പ്രതീകാത്മക പ്രവൃത്തികൾ, ലോകത്തെ മാറ്റി മറിക്കുന്ന സംഭവങ്ങൾ ഇവ കൊണ്ടു നിറഞ്ഞതായിരുന്നു യേശു മനുഷ്യരൂപത്തിൽ ഭൂമിയിൽ ഉണ്ടായിരുന്ന അവസാനത്തെ ആഴ്ച. ഈസ്റ്റർ ദിനത്തിനു മുമ്പുള്ള തിങ്കളാഴ്ച തുടങ്ങാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ലൈഫ്.ചർച്ചിൻറെ ഈ ബൈബിൾ പഠനപദ്ധതി, വിശുദ്ധവാരസംഭവപരമ്പരയിലൂടെ നിങ്ങളെ നടത്തുന്നു.

More

ഈ പ്ലാൻ നൽകിയതിന് Life.Church -നോട് നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.Life.Church