സദൃശവാക്യങ്ങൾ 20:1-7 - Compare All Versions

സദൃശവാക്യങ്ങൾ 20:1-7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല. രാജാവിന്റെ ഭീഷണം സിംഹഗർജനം പോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു. വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷനു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും. മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും. മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും? പരമാർഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 MALOVBSI

സദൃശവാക്യങ്ങൾ 20:1-7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതുമൂലം വഴി പിഴയ്‍ക്കുന്നവൻ ഭോഷൻ. രാജാവിന്റെ ഉഗ്രരോഷം സിംഹഗർജനം പോലെയാണ്; അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവൻ ജീവഹാനി വരുത്തുന്നു. കലഹത്തിൽനിന്ന് അകന്നിരിക്കുന്നതാണു മാനം; എന്നാൽ ഭോഷന്മാർ ശണ്ഠകൂടിക്കൊണ്ടിരിക്കും. മടിയൻ വേണ്ടസമയത്ത് നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; എങ്കിലും ഒന്നും കിട്ടുകയില്ല. മനുഷ്യന്റെ മനസ്സിലെ ആലോചന ആഴമേറിയ ജലാശയം പോലെയത്രേ. വിവേകമുള്ളവൻ അതു കോരിയെടുക്കും. പലരും തങ്ങൾ വിശ്വസ്തരെന്നു പ്രഖ്യാപിക്കാറുണ്ട്, എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താൻ കഴിയും? സത്യസന്ധതയോടെ ജീവിക്കുന്നവൻ നീതിമാൻ; അയാളുടെ പിൻതലമുറകളും അനുഗ്രഹിക്കപ്പെട്ടവർ.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 MALCLBSI

സദൃശവാക്യങ്ങൾ 20:1-7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല. രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്‍റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു. കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും. മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. മനുഷ്യന്‍റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും. മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും? പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്‍റെ ശേഷം, അവന്‍റെ മക്കളും ഭാഗ്യവാന്മാർ.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 IRVMAL

സദൃശവാക്യങ്ങൾ 20:1-7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല. രാജാവിന്റെ ഭീഷണം സിംഹഗർജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു. വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും. മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും. മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും? പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ 20:1-7 MCV (സമകാലിക മലയാളവിവർത്തനം)

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല. രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്; അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവർ സ്വജീവൻ അപകടത്തിൽപ്പെടുത്തുന്നു. കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്, എന്നാൽ ഭോഷരെല്ലാം കലഹത്തിനു തുനിയുന്നു. അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല; തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല. ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്, എന്നാൽ വിവേകമുള്ള മനുഷ്യർ അവ കോരിയെടുക്കുന്നു. തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു, എന്നാൽ വിശ്വസ്തരായ വ്യക്തികളെ കണ്ടെത്താൻ ആർക്കു കഴിയും? നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു; അവരെ അനുകരിക്കുന്ന അവരുടെ പിൻതലമുറയും അനുഗ്രഹിക്കപ്പെടും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 MCV