സദൃശവാക്യങ്ങൾ 20:1-7
സദൃശവാക്യങ്ങൾ 20:1-7 MALOVBSI
വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല. രാജാവിന്റെ ഭീഷണം സിംഹഗർജനം പോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു. വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷനു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും. മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും. മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും? പരമാർഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.

