ഇയ്യോബ് 3:1-11

ഇയ്യോബ് 3:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. ഇയ്യോബ് പറഞ്ഞതെന്തെന്നാൽ: ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ. ആ നാൾ ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ. ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അത് ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുത്. അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്. മഹാസർപ്പത്തെ ഇളക്കുവാൻ സമർഥരായി ദിവസത്തെ ശപിക്കുന്നവർ അതിനെ ശപിക്കട്ടെ. അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ. അതു വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്. അത് എനിക്കു ഗർഭദ്വാരം അടച്ചില്ലല്ലോ; എന്റെ കണ്ണിനു കഷ്ടം മറച്ചില്ലല്ലോ. ഞാൻ ഗർഭപാത്രത്തിൽവച്ചു മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?

പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുക

ഇയ്യോബ് 3:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് ഇയ്യോബ് സംസാരിച്ചു. താൻ ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ ജനിച്ച ദിവസവും ഒരു പുരുഷപ്രജ ഉരുവായെന്നു പറഞ്ഞ രാത്രിയും ശപിക്കപ്പെടട്ടെ. ആ ദിവസം ഇരുണ്ടുപോകട്ടെ! ദൈവം അതിനെ ഓർക്കാതിരിക്കട്ടെ! പ്രകാശം അതിന്മേൽ ചൊരിയാതിരിക്കട്ടെ! ഇരുട്ട്-കൂരിരുട്ട് തന്നെ-അതിനെ വിഴുങ്ങട്ടെ! കാർമേഘങ്ങൾ അതിനെ ആവരണം ചെയ്യട്ടെ! പകലിനെ ഗ്രസിക്കുന്ന അന്ധകാരം അതിനെ മൂടട്ടെ. വർഷത്തിലെ ദിനങ്ങൾ എണ്ണുമ്പോൾ ആ ദിനം ഗണിക്കപ്പെടാതെ പോകട്ടെ. മാസത്തിന്റെ ദിനങ്ങൾ കണക്കാക്കുമ്പോൾ അത് ഉൾപ്പെടാതിരിക്കട്ടെ. ആ രാത്രി വന്ധ്യമായിരിക്കട്ടെ; അതിൽ ഉല്ലാസഘോഷം ഉണ്ടാകാതിരിക്കട്ടെ. ലിവ്യാഥാനെ ഇളക്കിവിടാൻ കഴിവുള്ളവർ അതിനെ ശപിക്കട്ടെ. അതിന്റെ പ്രഭാതനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ. പ്രകാശത്തിനുവേണ്ടിയുള്ള അതിന്റെ ആഗ്രഹം വിഫലമാകട്ടെ; പുലരൊളി കാണാൻ അതിന് ഇടവരാതിരിക്കട്ടെ. എന്റെ മാതാവിന്റെ ഉദരകവാടം അത് അടച്ചില്ല; എന്റെ കണ്ണിൽനിന്നു കഷ്ടതകൾ മറച്ചുകളഞ്ഞില്ല. ഗർഭത്തിൽവച്ചുതന്നെ ഞാൻ മരിക്കാഞ്ഞതെന്ത്? പിറന്നമാത്രയിൽ എന്റെ ജീവിതം അവസാനിക്കാഞ്ഞതെന്ത്?

പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുക

ഇയ്യോബ് 3:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്‍റെ ജന്മദിവസത്തെ ശപിച്ചു. ഇയ്യോബ് ഇപ്രകാരം പറഞ്ഞു: “ഞാൻ ജനിച്ച ദിവസവും ’ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ. ആ ദിവസം ഇരുണ്ടുപോകട്ടെ; മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ. ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അത് വർഷത്തിന്‍റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്. അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്. മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ ആ ദിവസത്തെ ശപിക്കട്ടെ. അതിന്‍റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ; അത് വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്‍റെ കണ്ണിമ ഒരിക്കലും കാണരുത്. അത് എന്‍റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ; എന്‍റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ. ഞാൻ ഗർഭപാത്രത്തിൽ വച്ചു മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?

പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുക

ഇയ്യോബ് 3:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. ഇയ്യോബ് പറഞ്ഞതെന്തെന്നാൽ: ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ. ആ നാൾ ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ. ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുതു. അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു. മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായി ദിവസത്തെ ശപിക്കുന്നവർ അതിനെ ശപിക്കട്ടെ. അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ; അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു. അതു എനിക്കു ഗർഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ. ഞാൻ ഗർഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നേ പ്രാണൻ പോകാതിരുന്നതെന്തു?

പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുക

ഇയ്യോബ് 3:1-11 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിനത്തെ ശപിച്ചു. ഇയ്യോബ് ഇപ്രകാരം പ്രതികരിച്ചു: “ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ, ‘ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും. ആ ദിവസം അന്ധകാരപൂരിതമാകട്ടെ; ഉയരത്തിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; അതിന്മേൽ വെളിച്ചം പ്രകാശിക്കാതിരിക്കട്ടെ. ഇരുട്ടും അന്ധതമസ്സും അതിനെ അധീനമാക്കട്ടെ; ഒരു മേഘം അതിനെ ആവരണംചെയ്യട്ടെ. കൂരിരുട്ട് അതിനെ ഭയപ്പെടുത്തട്ടെ. ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ; സംവത്സരത്തിലെ ദിനങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടാതെയും ഏതെങ്കിലും മാസങ്ങളിൽ അത് രേഖപ്പെടുത്താതെയും പോകട്ടെ. ആ രാത്രി വന്ധ്യയായിത്തീരട്ടെ; ആനന്ദഘോഷം അന്ന് കേൾക്കാതിരിക്കട്ടെ. ശപിക്കാൻ വിദഗ്ദ്ധരായവർ, തങ്ങളുടെ ശാപംകൊണ്ട് ലിവ്യാഥാനെപ്പോലും ഉണർത്താൻ കഴിവുള്ളവർ, അവർ ആ ദിവസത്തെ ശപിക്കട്ടെ. ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ. പകൽവെളിച്ചത്തിനായുള്ള കാത്തിരുപ്പ് വ്യർഥമാകട്ടെ; ആ ദിവസം അരുണോദയകിരണങ്ങൾ കാണാതിരിക്കട്ടെ. കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ എന്റെ കണ്ണിൽനിന്നു ദുരിതം മറയ്ക്കുകയും ചെയ്തില്ലല്ലോ. “ജനനത്തിങ്കൽത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്? ഗർഭപാത്രത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ അന്ത്യശ്വാസം വലിക്കാഞ്ഞതെന്തുകൊണ്ട്?

പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുക