JOBA 3:1-11

JOBA 3:1-11 MALCLBSI

പിന്നീട് ഇയ്യോബ് സംസാരിച്ചു. താൻ ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ ജനിച്ച ദിവസവും ഒരു പുരുഷപ്രജ ഉരുവായെന്നു പറഞ്ഞ രാത്രിയും ശപിക്കപ്പെടട്ടെ. ആ ദിവസം ഇരുണ്ടുപോകട്ടെ! ദൈവം അതിനെ ഓർക്കാതിരിക്കട്ടെ! പ്രകാശം അതിന്മേൽ ചൊരിയാതിരിക്കട്ടെ! ഇരുട്ട്-കൂരിരുട്ട് തന്നെ-അതിനെ വിഴുങ്ങട്ടെ! കാർമേഘങ്ങൾ അതിനെ ആവരണം ചെയ്യട്ടെ! പകലിനെ ഗ്രസിക്കുന്ന അന്ധകാരം അതിനെ മൂടട്ടെ. വർഷത്തിലെ ദിനങ്ങൾ എണ്ണുമ്പോൾ ആ ദിനം ഗണിക്കപ്പെടാതെ പോകട്ടെ. മാസത്തിന്റെ ദിനങ്ങൾ കണക്കാക്കുമ്പോൾ അത് ഉൾപ്പെടാതിരിക്കട്ടെ. ആ രാത്രി വന്ധ്യമായിരിക്കട്ടെ; അതിൽ ഉല്ലാസഘോഷം ഉണ്ടാകാതിരിക്കട്ടെ. ലിവ്യാഥാനെ ഇളക്കിവിടാൻ കഴിവുള്ളവർ അതിനെ ശപിക്കട്ടെ. അതിന്റെ പ്രഭാതനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ. പ്രകാശത്തിനുവേണ്ടിയുള്ള അതിന്റെ ആഗ്രഹം വിഫലമാകട്ടെ; പുലരൊളി കാണാൻ അതിന് ഇടവരാതിരിക്കട്ടെ. എന്റെ മാതാവിന്റെ ഉദരകവാടം അത് അടച്ചില്ല; എന്റെ കണ്ണിൽനിന്നു കഷ്ടതകൾ മറച്ചുകളഞ്ഞില്ല. ഗർഭത്തിൽവച്ചുതന്നെ ഞാൻ മരിക്കാഞ്ഞതെന്ത്? പിറന്നമാത്രയിൽ എന്റെ ജീവിതം അവസാനിക്കാഞ്ഞതെന്ത്?

JOBA 3 വായിക്കുക