യെശയ്യാവ് 27:1-5
യെശയ്യാവ് 27:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും. അന്നു നിങ്ങൾ മനോഹരമായൊരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ. യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനയ്ക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിനു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും. ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുൾപ്പടർപ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാൻ അവയുടെ നേരേ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു. അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതെ, അവൻ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.
യെശയ്യാവ് 27:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നു സർവേശ്വരൻ ബലമേറിയ വലിയ വാളുകൊണ്ട് കുതിച്ചു പുളഞ്ഞു പായുന്ന ലിവ്യാഥാനെ ശിക്ഷിക്കും. സമുദ്രത്തിലെ വ്യാളത്തെ നിഗ്രഹിക്കും. അന്നാളിൽ മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിൻ. സർവേശ്വരനായ ഞാനാണ് അതിന്റെ സൂക്ഷിപ്പുകാരൻ. ഞാൻ നിരന്തരം അതിനെ നനയ്‍ക്കുന്നു. രാവും പകലും ഞാനതിനെ കാത്തുസൂക്ഷിക്കും. ആരും അതിനെ നശിപ്പിക്കുകയില്ല. അതിനോട് എനിക്കു ക്രോധം ഇല്ല. മുള്ളും മുൾച്ചെടിയും വളർന്നുവന്നാൽ ഞാൻ അതിനെ സമൂലം നശിപ്പിക്കും. എന്റെ ജനത്തിന്റെ ശത്രുക്കൾക്ക് എന്റെ സംരക്ഷണം വേണമെങ്കിൽ എന്നോടു സമാധാനഉടമ്പടി ചെയ്യട്ടെ. അതേ, എന്നോടു രമ്യതപ്പെടട്ടെ.
യെശയ്യാവ് 27:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും. അന്നു നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ. “യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും. ക്രോധം എനിക്കില്ല; യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും എനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു; ഞാൻ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു. അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ.”
യെശയ്യാവ് 27:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും. അന്നു നിങ്ങൾ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിൻ. യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും. ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുൾപടർപ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാൻ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു. അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.
യെശയ്യാവ് 27:1-5 സമകാലിക മലയാളവിവർത്തനം (MCV)
അന്നാളിൽ, യഹോവ തന്റെ ഭയങ്കരവും വലുതും ശക്തവുമായ വാൾകൊണ്ട് ശിക്ഷിക്കും, കുതിച്ചുപായുന്ന സർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും. സമുദ്രവാസിയായ ഭീകരസത്വത്തെ അവിടന്നു കൊന്നുകളയും. ആ ദിവസത്തിൽ, “ഫലഭൂയിഷ്ഠമായ മുന്തിരിത്തോട്ടത്തെപ്പറ്റി ഗാനമാലപിക്കുക: യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു; പതിവായി ഞാൻ അതു നനയ്ക്കുന്നു. ആരും അതിനു ഹാനി വരുത്താതിരിക്കാൻ രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു. ഞാൻ കോപിഷ്ഠനല്ല. എനിക്കെതിരേ വരുന്നത് മുള്ളും പറക്കാരയും ആയിരുന്നെങ്കിൽ ഞാൻ അവർക്കെതിരേ പാഞ്ഞുചെന്ന് അവരെ ആസകലം ആക്രമിച്ച് ദഹിപ്പിച്ചുകളയുമായിരുന്നു. അല്ലെങ്കിൽ അവർ എന്റെ സംരക്ഷണയിലാശ്രയിക്കട്ടെ; എന്നോട് സമാധാനസന്ധിയിൽ ഏർപ്പെടട്ടെ, അതേ, അവർ എന്നോട് സമാധാനസന്ധി ചെയ്യട്ടെ.”