ISAIA 27:1-5

ISAIA 27:1-5 MALCLBSI

അന്നു സർവേശ്വരൻ ബലമേറിയ വലിയ വാളുകൊണ്ട് കുതിച്ചു പുളഞ്ഞു പായുന്ന ലിവ്യാഥാനെ ശിക്ഷിക്കും. സമുദ്രത്തിലെ വ്യാളത്തെ നിഗ്രഹിക്കും. അന്നാളിൽ മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിൻ. സർവേശ്വരനായ ഞാനാണ് അതിന്റെ സൂക്ഷിപ്പുകാരൻ. ഞാൻ നിരന്തരം അതിനെ നനയ്‍ക്കുന്നു. രാവും പകലും ഞാനതിനെ കാത്തുസൂക്ഷിക്കും. ആരും അതിനെ നശിപ്പിക്കുകയില്ല. അതിനോട് എനിക്കു ക്രോധം ഇല്ല. മുള്ളും മുൾച്ചെടിയും വളർന്നുവന്നാൽ ഞാൻ അതിനെ സമൂലം നശിപ്പിക്കും. എന്റെ ജനത്തിന്റെ ശത്രുക്കൾക്ക് എന്റെ സംരക്ഷണം വേണമെങ്കിൽ എന്നോടു സമാധാനഉടമ്പടി ചെയ്യട്ടെ. അതേ, എന്നോടു രമ്യതപ്പെടട്ടെ.

ISAIA 27 വായിക്കുക