യെശയ്യാവ് 27:1-5

യെശയ്യാവ് 27:1-5 MCV

അന്നാളിൽ, യഹോവ തന്റെ ഭയങ്കരവും വലുതും ശക്തവുമായ വാൾകൊണ്ട് ശിക്ഷിക്കും, കുതിച്ചുപായുന്ന സർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും. സമുദ്രവാസിയായ ഭീകരസത്വത്തെ അവിടന്നു കൊന്നുകളയും. ആ ദിവസത്തിൽ, “ഫലഭൂയിഷ്ഠമായ മുന്തിരിത്തോട്ടത്തെപ്പറ്റി ഗാനമാലപിക്കുക: യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു; പതിവായി ഞാൻ അതു നനയ്ക്കുന്നു. ആരും അതിനു ഹാനി വരുത്താതിരിക്കാൻ രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു. ഞാൻ കോപിഷ്ഠനല്ല. എനിക്കെതിരേ വരുന്നത് മുള്ളും പറക്കാരയും ആയിരുന്നെങ്കിൽ ഞാൻ അവർക്കെതിരേ പാഞ്ഞുചെന്ന് അവരെ ആസകലം ആക്രമിച്ച് ദഹിപ്പിച്ചുകളയുമായിരുന്നു. അല്ലെങ്കിൽ അവർ എന്റെ സംരക്ഷണയിലാശ്രയിക്കട്ടെ; എന്നോട് സമാധാനസന്ധിയിൽ ഏർപ്പെടട്ടെ, അതേ, അവർ എന്നോട് സമാധാനസന്ധി ചെയ്യട്ടെ.”