“എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ ഉത്തരമരുളും; നീ അറിഞ്ഞിട്ടില്ലാത്ത ശ്രേഷ്ഠവും രഹസ്യവുമായ കാര്യങ്ങൾ നിന്നോടു പറയും. ഉപരോധത്തിനുവേണ്ടി ശത്രുക്കൾ നിർമിച്ച മൺകൂനകളെയും വാളിനെയും ചെറുക്കാൻ വേണ്ടി പൊളിച്ചെടുത്ത ഈ നഗരത്തിലെ വീടുകളെയും യെഹൂദാരാജാവിന്റെ കൊട്ടാരങ്ങളെയും കുറിച്ച് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ നശിപ്പിക്കാൻ പോകുന്ന മനുഷ്യരുടെ മൃതശരീരങ്ങൾക്കൊണ്ടു തങ്ങളെ എതിർക്കുന്നവരുടെ ഭവനങ്ങൾ നിറയ്‍ക്കാൻ ബാബിലോണ്യർ വരുന്നു; അവർ ചെയ്ത സകല തിന്മപ്രവൃത്തികളും നിമിത്തം ഈ നഗരത്തിൽനിന്ന് എന്റെ മുഖം ഞാൻ തിരിച്ചിരിക്കുന്നു. എങ്കിലും ഈ നഗരത്തിനു ഞാൻ ആരോഗ്യവും സൗഖ്യവും നല്‌കും; ഞാൻ അവരെ സുഖപ്പെടുത്തും. അവർക്കു സമൃദ്ധമായ ഐശ്വര്യവും സുരക്ഷിതത്വവും ഞാൻ നല്‌കും. യെഹൂദായ്‍ക്കും ഇസ്രായേലിനും മുമ്പുണ്ടായിരുന്ന ഐശ്വര്യം ഞാൻ വീണ്ടും നല്‌കും. പൂർവസ്ഥിതിയിൽ അവരെ ഞാൻ ആക്കും.
JEREMIA 33 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JEREMIA 33:3-7
5 ദിവസങ്ങളിൽ
ദൈവം സകലതും നേരത്തെ തന്നെ അറിയുന്നതുകൊണ്ട് അവിടുത്തോടു പ്രാർത്ഥിക്കേണ്ടതില്ല എന്ന അവഗണനയാണ് പല ക്രിസ്ത്യാനി കൾക്കുമുള്ളത്. എന്നാൽ ഈ പദ്ധതി ആ ധാരണയ്ക്ക് മാറ്റമുണ്ടാക്കി, മുഴു മനസ്സോടെ ദൈവഹിതം തേടി അത് നടപ്പാകുംവരെ പ്രാർത്ഥിക്കും വിധം നമ്മുടെ ജീവിതത്തെ മാറ്റുന്നു.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ