Logo de YouVersion
Icono de búsqueda

മത്തായി 17

17
ഏശു ഉടയാ മകത്തമെ വെളിപ്പടുത്തിനെ
മരുക്കോശ് 9:2–13; ലൂക്കോശ് 9:28–36
1ആറു നാളോഞ്ച് ഏശു പത്തിരോശാം ആക്കോവാം അവൻ തമ്പി ഓകന്നാനാം കൂട്ടിയെടുത്ത് ഒരു ഊയൻ മലേക്ക് പോയെ. അവറെ അങ്ക് തങ്കവാട്ടിലേയിരുന്തെ. 2അവറാത്തുക്കു മില്ലോട് അവൻ ഉരുവം മാറിയാലെ അവൻ മുകറ് പെയ്‌തിലെ വെളിച്ചമ്പോലെ വിളങ്കുകേം തുണി പളപളക്കുകേം ചെയ്യെ. 3അമ്പോളെ മോശേം ഏലിയാവും ഏശുവുകാൽ കുരവുടിനതായ് അം മൂണ് ശിശിയരുകാടും കണ്ടെ. 4അമ്പോളെ പത്തിരോശ് ഏശുവുകാക്ക്, “കരുത്താവേ, നാം ഇങ്ക് ഇരുക്കിനത് നല്ലത്; നിനക്ക് ചമ്മതമൊണ്ണാ ഏൻ ഇവുടെ മൂണ് ഊയൻ കൂരയെ ചെയ്യാം; ഒൺ നിനക്കും ഒൺ മോശേക്കും ഇനിയൊൺ ഏലിയാവുക്കും” ഒൺ ചൊല്ലിയെ.
5അവൻ കുരവുട്ട് ഇരുന്തവോളെ ഒരു വെൺ മഞ്ചി വന്ത് അവറളെ മൂടിയെ; മഞ്ചീൽ നുൺ, “ചെൻ എനക്ക് പിരിയമാനെ മകൻ. ചെന്നിൽ ഏൻ പിരിയമോറിയിരുക്കിനെ; ചെൻ ചൊല്ലുക്ക് ചെവിയെ കൊടിൻ” ഒണ്ണെ ഒരു ചത്തം ഒണ്ടായെ.
6ശിശിയരുകാട് ഇം ചത്തമെ കേട്ടവോളെ ചരിയാനത്തിൽ അരണ്ട് മണ്ണിൽ കമുന്തു ബൂന്തെ. 7ഏശു കിട്ടേക്ക് പോയ് അവറളെ തൊട്ട് “എന്തിൻ, പേടിയാതേൻ” ഒൺ ചൊല്ലിയെ. 8അവറെ തലയെത്തി നോയ്‌ക്കവോളെ ഏശുവെ മട്ടുമല്ലാതെ വോറാരാം കണ്ടതില്ലെ.
9അവറെ മീത്തിലെ മലേൽ നുൺ ഉറങ്കി വന്തവോളെ ഏശു അവറകാൽ, “മനിശൻ മകൻ ചത്തവേരാ ഇടേൽ ഇരുന്ത് ഉശിരോറി എന്തി വരിനതുവരേക്ക് ഇം വെളിപ്പാടെ ആരുകാലും ചൊൽവാനില്ലെ” ഒൺ കൽപ്പനയിട്ടെ.
10പിന്നെ ശിശിയരുകാട് ഏശുവുകാക്ക്, “ഏലിയാവുതാൻ മിന്നേ വരുവിളത് ഒൺ മതപണ്ടിതരുകാട് ചൊന്നതെന്ത്?” ഒൺ കേട്ടെ.
11അത്തുക്ക് ഏശു, “ഏലിയാവു മിന്നേ വന്ത് എല്ലാം ചിട്ടേക്കാക്കും ചത്തിയം. 12ഒണ്ണാ ഏലിയാവു വന്തേയെ ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ; ഒണ്ണാലും അവറെ അവനെ തിക്കിലാതെ ഉടവുറാത്തുക്കു തോണവോലയെല്ലാം അവൻകാക്കു ചെയ്‌കേം ചെയ്യെ. അകനയേ മനിശൻ മകനും അവറളക്കൊണ്ട് തുമ്പപ്പടുകേക്കിരുക്കിനെ” ഒൺ വതിലെ ചൊല്ലിയെ.
13അവൻ രാട്ടിപിരാട്ടുകാറൻ ഓകന്നാൻ കാരിയമതാൻ തങ്കകാക്ക് ചൊല്ലിയത് ഒൺ ശിശിയരുകാട്ടുക്ക് വുളയ്‌ങ്കെ.
മുനി പുടിച്ചെ ആൺപുള്ളേക്ക് ഏശു ചുകമെ കൊടുക്കിനെ
മരുക്കോശ് 9:14–29; ലൂക്കോശ് 9:37–43
14അവറെ മാനടവൻകാട്ടുകാൽ തിരുമ്പി വന്തവോളെ ഒരു മനിശൻ വന്ത് ഏശുവുക്ക് മില്ലോട് മുട്ടക്കുത്തിയെ. 15“കരുത്താവേ, എൻ മകൻകാക്ക് കനിവെ കാട്ടോണുമെ; പലെ തടവേം അവൻ മുനീക്ക് ചത്ത് തീയിലും തണ്ണീലും ബൂന്ത് ചരിയാനത്തിൽ അലക്കശ്ശിക്കവയ്‌ക്കിനെ. 16ഏൻ അവനെ നിൻ ശിശിയരുകാക്ക് കുടത്തെ; ഒണ്ണാ അവനുക്ക് ചുകമെ കൊടുപ്പേക്ക് അവറനാലെ മുടിഞ്ചതില്ലെ.”
17അത്തുക്ക് ഏശു, “നമ്പിക്കെ നാത്തതും തിശനാത്തതുമാനെ വർളാടേ, എത്തിനെ കാലം ഏൻ നിങ്കെ കൂട്ടത്തിൽ ഇരുക്കും? എത്തിനെ കാലം ഏൻ നിങ്കളെ പൊറുമയാ കൊൺ നടക്കും.” ഒണ്ണോൺ “അവനെ എൻകാക്കു കുടാൻ” ഒൺ ചൊല്ലിയെ. 18ഏശു മുനീകാക്ക് പിണയ്‌ങ്കെ അന്നേരം അത് അവനെ വുട്ടുപോകേം അന്നേരം ഇരുന്ത് പുള്ളേക്ക് ചുകമും കിടച്ചെ.
19പിന്നെ ശിശിയരുകാട് വോറാരും നാപ്പോയെ തന്നിക്കാട് ഏശുവുകാക്ക് വന്ത്, “എങ്കാക്ക് അതെ മുടുക്കി വുടുക്കേക്ക് കൂടാപ്പോയത് എന്ത്?” ഒൺ കോളാരാ കേട്ടെ.
20ഏശു അവറകാക്ക്, “നിങ്കെ നമ്പിക്കേലെ കുറവുനാലതാൻ; കടുകു മണീലത്തിനെ നമ്പിക്കെ നിങ്കാക്കിരുന്താ ഇം മലേകാൽ ഇവുടെ നുൺ അക്ക് തള്ളി നീങ്ക് ഒൺ ചൊല്ലിയാ അത് നീങ്കും; നിങ്കാക്ക് ഒണ്ണും മുടിയാതിരാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. 21#17:21 ഇം വശനം ചിലെ കിരീക്ക് പാശേലെ പൊത്തകങ്കാട്ടിൽ നാത്തെവായാതിനത്തിലും നോയ്‌മ്പെ ഇരുക്കിനത്തിലുമല്ലാതെ ഇം പേയ്‌കാട് നീങ്കാത്ത് ഒൺ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.”
ഏശു ഉടയാ ചാവ് ചേതിയാം ഉശിരോറി എന്തി വരിനതാം പിന്നേം ചൊന്നെ
മരുക്കോശ് 9:30–32; ലൂക്കോശ് 9:43–45
22ഏശുവും ശിശിയരുകാടും കെലീലാവിൽ മൊത്തമാ ഇരുന്തവോളെ ഏശു അവറകാൽ, “മനിശൻ മകൻ മാനടവൻ കയ്യിൽ ഏത്തു കൊടുക്കിളെ കാലമായിരുക്കിനെ. 23അവറെ അവനെ കൊല്ലും ഒണ്ണാ മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലിയെ.
ശിശിയരുകാട് ചരിയാനത്തിൽ കവലപ്പട്ടെ.
തെയ്‌വ ആലയത്തുക്ക് കൊടുപ്പേക്കൊള്ളെ കരമചൊല്ലി ചൊന്നെ
24ഏശുവും ശിശിയരുകാടും കവർന്നകൂമിൽ പോയ് ചേന്തവോളെ തെയ്‌വ ആലയത്തുക്ക് കരമെ പിരിക്കുമവേരാ പത്തിരോശുകാൽ വന്താലെ, “നിങ്കെ എശമാനൻ തെയ്‌വ ആലയത്തുക്ക് കരമെ കൊടാത്തീ?” ഒൺ കേട്ടെ. 25അത്തുക്ക് പത്തിരോശ്, “നിച്ചമാ” ഒൺ ഏൽത്തെ.
പത്തിരോശ് കൂരേൽ വന്തവോളെ ഏശു മിന്നേ അവൻകാൽ, “ശീമോനേ നിനക്ക് എന്തനേത്ത് തോണെ? ആരുനേ പൂമിനാട്ടിലെ രാശാക്കൻമാരുകാട്ടുക്ക് കരമെ കൊടുക്കിനത്? രാശാവിലെ ചൊന്തെ മക്കളോ അന്നിയരോ?” ഒൺ കേട്ടെ.
26അത്തുക്ക്, “അന്നിയര്” ഒൺ പത്തിരോശ് വതിലെ ചൊല്ലിയെ.
അത്തുക്ക് ഏശു, “ഒണ്ണാ രാശാവിലെ ചൊന്തെ മക്കെ കരമെ കൊടുക്കിളതില്ലെ. 27ഒണ്ണാലും നാം അവറാത്തുക്ക് തടങ്കൽ ഒണ്ടാകാതെ ഇരുപ്പേക്ക് നീ തേക്കത്തുക്ക് പോയ് ചൂണ്ടലയിട്ട് മുതെ കിടയ്‌ക്കിനെ മീനെ എട്; അത്തിലെ വായെ പുളക്കിനവോളെ ഒരു തുട്ടു കാണും; അതെ എടുത്തു എനക്കും നിനക്കുംചൂട്ടി കരമെ കൊട്” ഒൺ ചൊല്ലിയെ.

Destacar

Compartir

Copiar

None

¿Quieres tener guardados todos tus destacados en todos tus dispositivos? Regístrate o inicia sesión