മർക്കോശ് 4
4
വെതകാറന്റ കത
മത്തായ് 13:1–9; ലൂക്കോശ് 8:4–8
1പിന്നൊര നാളക്കി ഏശു കെലീല കശത്ത്ന്റ കിട്ടയിര്ന്ന് പടിപ്പിച്ചാൻ. കൊള്ള ആള്കള് ഏശുവ്ന്റ ചിറ്റും നെരന്നാര്; അത്കൊണ്ട് ഏശു കശത്തീല് കെടന്ന ഒര വെഞ്ചിയില് ഏറി അവട ഇര്ന്ന ആള്കളോട പേശ്വാനിക്കി തൊടങ്ങിയാൻ. 2ഏശു വെഞ്ചിയില് ഇര്ന്ന് അവങ്ങളോട നെല്ലപുത്തി പേശിയാൻ, അവൻ കതകളില് പല കാരിയങ്ങളും പടിപ്പിച്ചാൻ, 3“കേളൻ ഒര കണ്ടം വെതകാറൻ വിത്ത് വെതപ്പാനിക്കി പിയ്യാൻ. 4അവൻ വിത്ത് വെതച്ചപ്പൻ ഇത്ത്റി വിത്ത്കള് വെയ്യ്ന്റ കിട്ട വീന്ന്ത്; പക്കി വന്ത് അതൊക്ക കൊത്തി തിന്റ്ത്. 5ഇത്ത്റി വിത്ത്കള് പാറക്കാട്ടീല് ഇത്ത്റി മണ്ണ് ഒള്ള താവീല് വീന്ന്ത്; മണ്ണ്ക്ക് തായിച്ചി ഇല്ലാത്തത്കൊണ്ട് പിടിയിന്റ് മൊളച്ച് വന്ത്ത്. 6ഇന്റെ ശൂരിയൻ ഉതിച്ചപ്പൻ അത്ന്റ വെമ്മൻ അടിച്ച്ത്; അത്ക്ക് കിള്ളാനിക്കി വേര് ഇല്ലാത്തത്കൊണ്ട് അത് പിടിയിന്റ് ഒണങ്ങി പീത്. 7ഇത്ത്റി വിത്ത്കള് മുള്ള്ന്റ നെട്വ്ക്ക് വീന്ന്ത്; മുള്ള് വളന്ന് പെയ്ര്ന അമ്ത്തി കളഞ്ഞ്ത്; അത്കൊണ്ട് അതില് കെത്റ് ഇല്ലാഞ്ഞ്ത്. 8പിന്ന ഇത്ത്റി വിത്ത്കള് നെല്ല മണ്ണീല് വീന്ന്ത്; അത് വളന്ന് കെത്റ് വന്ത്ത്; അതീല ഓരോ വിത്തീനെന്റും മുപ്പതും അറപതം നൂറും ആഞ്ഞ് വെളവ് തന്ത്ത്.” 9അപ്പിനിക്കി ഏശു പേശിയാര്, “കേട്ട് കെയ്യേപ്പിനിക്കി മനശൊള്ളവൻ കേക്കട്ടൻ.”
ഏശു കതീനപ്പെറ്റി പേശന്റാൻ
മത്തായ് 13:10–17; ലൂക്കോശ് 8:9–10
10പിന്ന ഏശു ഒറ്റക്കി ഇര്ന്നപ്പൻ പന്തറണ്ട് ശിശിയൻമാരും ഏശുവ്ന്റ കൂട്ടത്ത് ഒള്ള ആള്കളും കതകള പൊറ്ള് എന്തനിന്റ് കേട്ടാര്. 11ഏശു ശിശിയൻമാരോട പേശിയാൻ, “തെയ്വം വായന്റ ഒലകത്ത്നപ്പെറ്റിയൊള്ള മറഞ്ഞിരക്കന്റ പൊറ്ള് തിക്കൊണ്ടാവാനിക്കൊള്ള തക്കം നിങ്ങ്ക്ക് കിട്ടിയിര്ക്ക്ന്റ്; ഇന്റെ തെയ്വം വായന്റ ഒലകത്ത്ക്ക് പൊറത്ത് ഒള്ള ആള്കള്ക്ക് ഇത് കതപേലയാണും പേശി കൊടക്കന്റത്. 12ആണ നാന് ചെയ്യന്റത് അവങ്ങ പാത്തിര്പ്പ്റ് ഇന്റെ കാണ്ത്ത്മില്ല; അവങ്ങ എന്റ വാക്ക്കള് കേപ്പ്റ് ഇന്റെ ഒന്റും തിക്കൊണ്ടാക്ത്ത്മില്ല; അത്കൊണ്ട് അവങ്ങ അവങ്ങള തെറ്റ്കുറ്റങ്ങള് വിട്ട്കളയ്ത്ത്മില്ല; തെയ്വം അവങ്ങളോട പൊറ്ക്ക്ത്ത്മില്ല.”
ഏശു വിത്ത്ന്റ കത പിന്നയം പേശന്റാൻ
മത്തായ് 13:18–23; ലൂക്കോശ് 8:11–15
13അപ്പിനിക്കി ഏശു ശിശിയൻമാരോട കേട്ടാൻ, നിങ്ങ്ക്ക് കതയിന്റ പൊറ്ള് തിരിഞ്ഞിലിയാ? ഇന്റെ ഇന്നി നാന് പേശന്റ കത ഏണ നിങ്ങ്ക്ക് തിക്കൊണ്ടാകും? 14വെതക്കന്റവൻ വിത്ത് വെതക്കന്റത് പേലയാണും ഒരത്തൻ തെയ്വവയനം ആള്കളോട പേശന്റത്; തെയ്വവയനം കേക്കന്റാൻ ഇന്റെ ഇച്ചരാതി അവങ്ങള മനശീല് നെന്റ് എട്ത്ത് കളയും. 15വെയ്യെരികീല് വീന്ന വിത്ത് പേലയാണും തെയ്വവയനം; ചെല ആള്കള് കേക്കന്റാര് ഇന്റെ ഇച്ചരാതി പിടിയിന്റ് വന്ത് ആ തെയ്വവയനത്ത്ന എട്ത്ത് കളയ്ന്റ്. 16പാറക്കാട്ടീല് വീന്ന വിത്ത്കള് പേലയാണും ചെല ആള്കള കേക്കന്റ തെയ്വവയനം; ഈ ആള്കള് തെയ്വവയനം കേപ്പ്നിക്കി കൂയോട കെയ്യേപ്പ്റ് ഇന്റാലും തെയ്വവയനം അവങ്ങള പൊളപ്പീല് കിള്ളാനിക്കി എറങ്ങി നെലനെപ്പാൻ നോക്കണ്ട. 17അവങ്ങ കെയ്യേക്കന്റ തെയ്വവയനത്ത്ന ശെല്ലി എന്തനിലും പുത്തിമുട്ടോ പാട്കേടോ വന്തെ തെയ്വവയനത്ത്ന അവങ്ങ വിട്ട് കളവ്ര്. 18മുള്ള്ന്റ നെട്വ്ക്ക് വീന്ന വിത്ത്കള് പേലയാണും ചെല ആള്കള് കേക്കന്റ തെയ്വവയനം. 19പൊളപ്പീല് പുത്തിമുട്ട്കളും ഉറവായിന്റ ആർത്തിയും ഒലകത്ത്ന്റ നെനപ്പ്കളും ഒണ്ടാവ്നിക്കി അവങ്ങ കേട്ട തെയ്വവയനത്ത്ന നെക്കി നെശ്ക്കി വെളവ് ഒന്റും ഇല്ലാണ്ടി ആക്കി കളയ്ന്റ്. 20നെല്ല മണ്ണീല് വീന്ന വിത്ത്കള് പേലയാണും ചെല ആള്കള് കേക്കന്റ തെയ്വവയനം; അവങ്ങ അത് കേക്കത്തം കെയ്യേക്കത്തം ചെയ്വ്റ്; ആ തെയ്വവയനം മുപ്പതം അറപതം നൂറ് മടങ്ങും അവ്ങ്ങ്ക്കും വേറ ആള്കള്ക്കും ഒതകം.
വെളക്ക് കത്തിച്ച് തട്ട്ന്റ കിള്ളാനില്ല വെക്കന്റത്
ലൂക്കോശ് 8:16–18
21ഏശു അവങ്ങളോട പേശീത്, നിങ്ങ ഒര വെളക്ക് കത്തിച്ച് പെടിയിന്റ എടിക്കോ തട്ട്ന്റ എടിക്കോ ഒളിച്ച് വെപ്പ്റാ? ഇല്ല നിങ്ങ അത് തട്ട്ന്റ മീതയില്ലയാ വെക്കന്റത്? 22ഇപ്പൻ ഒളിച്ച് വെക്കന്റതം മൂട്ടി വെക്കന്റതം പൂര വെട്ടത്തീല് വെരും അത് ഒക്കളം കേക്കത്തം ചെയ്വ്റ്. 23കേട്ട് കെയ്യേപ്പാനിക്കി മനശൊള്ളവൻ കേക്കട്ടൻ. 24നിങ്ങ കേക്കന്റത് പൂര നിങ്ങ്ക്ക് തിക്കൊണ്ടാകണം; നിങ്ങ ഏത് അളവ് കൊണ്ട് അളക്കന്റരോ ആ അളവ് കൊണ്ട് നിങ്ങ്ക്കും അളന്ന് കിട്ടും; ഇന്റെ നിങ്ങ കൊടക്കന്റതീലും കൂടല് തെയ്വം നിങ്ങ്ക്ക് തെരും. 25ഒള്ളവന്ക്ക് കൊള്ള കൊട്ക്കും ഇല്ലാത്തവനീനെന്റ് ഒള്ളത് കൂടി എട്ത്ത് കളയും.
പിന്നയം ഏശു വിത്ത്നപ്പെറ്റിത്തിന്ന കത പേശന്റാൻ
26ഏശു പേശിയാൻ, “തെയ്വം വായന്റ ഒലകത്ത്നപ്പെറ്റി ഇന്നിയും ഒര കത കേളൻ, ഒര വേലക്കാറൻ മണ്ണീല് വിത്ത് വെതക്കന്റത് പേലയാണും തെയ്വം വായന്റ ഒലകം. 27അത്കെയിഞ്ഞ് അവൻ അവന്റ വേറ വേലക്കി പിയ്യാൻ; ഇത്ത്റിനാള് കെയിഞ്ഞപ്പൻ വേലക്കാറന്റ ഒതവി ഇല്ലാണ്ടി തിന്ന വിത്ത് മൊളച്ച് വളന്ന്ത്. 28പൂമി വെളവ് തെന്റ് ആത്തിയം പെയ്ര് വിട്ട് പിന്ന കെത്റ് ഒട്ക്കും കെത്റ് നെറച്ച് വിത്തും ഒണ്ടാക്ന്റ്. 29വിത്ത് വെളവിനിക്കി വേലക്കാറൻ വന്ത് അറക്കാത്തിയിട്ട് അത് അറത്ത് എട്ക്കും.”
തെയ്വം വായന്റ ഒലകം കെട്ക് വിത്ത്പേല
മത്തായ് 13:31–32; ലൂക്കോശ് 13:18–19
30ഏശു പിന്നയം അവങ്ങളോട പേശീത് തെയ്വം വായന്റ ഒലകത്ത്ന നാന് എന്തനോട ചേപ്പാൻ? ഇത് തിരിച്ച് പേശ്വാൻ നാന് എന്തൻ കത പേശണം? 31തെയ്വം വായന്റ ഒലകം ഒര കെട്ക് വിത്ത് പേലയാണും; മണ്ണീല് ഒണ്ടാകന്റ വേറ ഏത് വിത്ത്നക്കായം കുഞ്ചിയാണും അത്. 32ഇന്റെ കെട്ക് വിത്ത് #4:32 കെട്ക് വിത്ത് ഇത് കുഞ്ചി വിത്താണും ഇന്റാലും വെലിയ പെയ്രാണും. ചെല താവീല് ഇത് വെലിയ കെന്റാകും. മൊളച്ച് വന്ത് അത് വളന്ന് നിങ്ങള താവീല ഏറ്റമം വെലിയ പെയ്ര് ആഞ്ഞ് വെരും; അതീല് വെലിയ കൊമ്പ്കള് ഒണ്ടാകും മാനത്തീല പക്കികള് അത്ന്റ കുളമയില് വന്ത് കൂട്കെട്ടും. 33ഇത്പേല കൊള്ള കതകള് അവ്ങ്ങ്ക്ക് തിക്കൊണ്ടാകന്റ ശീരിക്കി ഏശു അവങ്ങള പടിപ്പിച്ചാൻ. 34കതയില്ലാണ്ടി ഒരകാരിയമം ഏശു അവങ്ങളോട പേശീല; ഏശുവും ശിശിയൻമാരും മാട്ട്ക്കും ആഞ്ഞപ്പൻ ഏശു അവ്ങ്ങ്ക്ക് ഈ കതകള പൊറ്ള് പേശി കൊടത്താൻ.
ഏശു കൊടുങ്കാറ്റ്ന തടയന്റാര്
മത്തായ് 8:23–27; ലൂക്കോശ് 8:22–25
35അന്റീ അന്തിക്കി, ഈ കശത്ത്ന്റ അക്കരക്കി നമ്മ്ക്ക് പേൻ ഇന്റ് ഏശു ശിശിയൻമാരോട പേശിയാൻ. 36ഏശുവും ശിശിയൻമാരും ആള്കള വിട്ട് ഏശു ഇര്ന്ന വെഞ്ചിയില് ഏറി അക്കരക്കി പിയ്യാര്; വേറ വെഞ്ചികളും കൂട്ടത്ത് ഒണ്ടാഞ്ഞ്ത്. 37അപ്പിനിക്കി ഒര വിട്ടക്കാറ്റ് ഒണ്ടാഞ്ഞ്ത്; ഓളം പാഞ്ഞ് വന്ത് വെഞ്ചി നെറച്ചും തണ്ണി ഏറീത്. 38അപ്പിനിക്കി ഏശു ഒര തലയെണ്ണയില് തല വെച്ച് വെഞ്ചിയില് ഒറക്കം ആഞ്ഞ്ത്; ശിശിയൻമാര് അവന വിളിച്ച് എള്പ്പി അവങ്ങ പേശിയാര്, “ഏമാനേ, എങ്ങ നയിച്ച്കെട്ട് പോന്റത്ക്ക് നിങ്ങ്ക്ക് ഒര നെനപ്പും ഇല്ലയാ?” 39ഏശു എള്മ്പി കാറ്റ്ന്യും ഓളത്ത്ന്യം ചണ്ടപട്ടാൻ, “മെല്ലിര്” വിട്ടക്കാറ്റ് മെല്ലിര്ന്ന്ത് വിട്ട കശമം അടങ്ങീത്. 40ഏശു ശിശിയൻമാരോട പേശിയാര്, “നിങ്ങ എന്തനക്കാണും പേടിച്ചത്? നിങ്ങ്ക്ക് ഇപ്പ്ളും നമ്പ് ഇല്ലയാ?” 41ശിശിയൻമാര് പേടിച്ച് അങ്ങക്കും ഇങ്ങക്കും കേട്ടാര്, “ഏവൻ ഇവൻ, കാറ്റും ഓളങ്ങളും പോലും ഇവന്റ ചൊല്ല്ക്ക് നെക്ക്ന്റ്.”
© New Life Literature