YouVersion 標識
搜索圖示

ഓകന്നാൻ 10

10
ആട്ടിടയൻ കതെ
1“ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ, ആട്ടുകൊട്ടിലുക്ക് വാതൽ വശീക്ക് ഓറാതെ വോറേ വശീക്ക് ഓറിനവൻ കളുക്കനും കളവാണീംതാൻ. 2വാതൽ വശീക്ക് ഓറിനവൻ ആടുകാട്ടിലെ ഉടേമനാനെ ഇടയൻ താൻ. 3അവനുക്ക് വാതൽ കാവൽക്കാറൻ വാതലെ തുറന്ത് കൊടുക്കും; ആടുകാട് അവനിലെ ഒച്ചേ കോക്കുകേം ചെയ്യിനെ; അവൻ ഉടയാ ആടുകാടെ പേരെ ചൊല്ലി വുളിച്ച് കൊണ്ടോനെ. 4അവൻ തനക്ക് ഒള്ളതുകാടയെല്ലാം പുറത്തുക്ക് കൊണ്ടേയോഞ്ച് അത്തുക്ക് മില്ലോടേ പോനെ; ആടുകാട്ടുക്ക് അവനിലെ ഒച്ചേ തിക്കിനൊള്ളനാലെ അതുകാട് അവനുക്ക് പുറകോടേ പോനെ. 5ഒണ്ണാ വോറാളുകളിലെ ഒച്ചേ അവറാത്തുക്ക് തിക്കിനാത്തനാലെ അവറെ തിക്കിനാത്തവനുക്ക് പുറകോടേ പോകാത്ത്; അത്തുക്ക് പകറം അവറകാൽ നുൺ ഓടിമണ്ടും.”
6ഏശു അവറാത്തുകാക്ക് ചൊല്ലിയെ ഇം കതെ എന്തൊൺ അവറാത്തുക്കു തിരിത്തിരമാകാപ്പോയെ.
ഏശു നല്ലെ ഇടയൻ
7അതുനാലെ ഏശു പിന്നേം അവറാത്തുകാക്ക് ചൊല്ലിയത്, “ഏൻ മെച്ചക്കമാ നിങ്കകാക്ക് ചൊന്നെ, ഏൻ ആടുകാട് വാതൽതാൻ. 8എനക്ക് മിന്നേ വന്തവേരായെല്ലാം കളുക്കറും കളവാണികളുംതാൻ; ഒണ്ണാ ആടുകാട് അവറെ പേച്ചെ കോളാപ്പോയെ. 9ഏൻ വാതലാനെ; ആരൊണ്ണാലും എന്നോടെ അകത്തുക്ക് വന്താ രച്ചപ്പടും; അവറെ അകത്തുക്ക് വരുകേം പുറത്തുക്ക് പോകേം മേയ്‌കേക്കൊളെള മന്തയെ കണ്ടു പുടിക്കേം ചെയ്യും. 10കളുക്കൻ വരിനത് കളുപ്പേക്കും കൊൽകേക്കും നാശമെ ചെയ്‌കേക്കുംതാൻ; ഒണ്ണാ ഏൻ വന്തത് ആടുകാട്ടുക്ക് ഉശിരൊണ്ടാകേക്കും അതെ കനേകമായ് കൊടുപ്പേക്കുംതാൻ.
11ഏൻ നല്ലെ ഇടയനാനെ; നല്ലെ ഇടയൻ ആടുകാട്ടുക്കുചൂട്ടി ഉടയാ ഉശിരെ കൊടുക്കിനെ. 12ഉടേമനല്ലാത്തെ കൂലിക്കാറനാനെ ഇടയൻ ചെന്നായ് വരിനതെ കാണവോളെ അതുകാടെ വുട്ടൊറിഞ്ച് ഓടിമണ്ണെ; ചെന്നായ് അതുകാടെ പുടിച്ച് ചന്നപിന്നമായ്‌ക്കാനെ. 13അവൻ കൂലിക്കാറനും ആടുകാടെചൊല്ലി ഒരു നിനവും നാത്തവനുമായനാലെ ആടുകാടെ വുട്ട് ഓടിമണ്ണെ. 14-15ഏൻ നല്ലെ ഇടയനാനെ; തകപ്പനുക്ക് എന്നാം എനക്ക് തകപ്പനാം തിക്കിനൊള്ളതുവോലെ എനക്ക് എൻ ആടുകാടാം എൻ ആടുകാട്ടുക്ക് എന്നാം തിക്കിനൊള്ളെ. ഏൻ എൻ ആടുകാട്ടുക്കുചൂട്ടി എൻ ഉശിരെ കൊടുക്കിനെ. 16ഇം ആട്ടുകൊട്ടിലിൽ പടാത്തെ വോറേ ആടുകാടും എനക്കൊളെള; അതുകാടാം ഏൻ കൂട്ടി കുടക്കിളതാൻ; അതുകാടും എൻ ഒച്ചെ കോക്കും; അകനെ ഒരു ആട്ടുകൂട്ടമും ഒരു ഇടയനും ആകും.
17എൻ ഉശിര് പിന്നേം കിടയ്‌ക്കിളത്തുക്ക് ഏൻ അതെ കൊടുക്കിനതുനാലെ തകപ്പൻ എൻകാൽ ആത്തിരത്തോടെ ഇരുക്കിനെ. 18ആരും അം ഉശിരെ എൻകാൽനുൺ എടുത്തൊറിയാത്ത്; ഏനേ അതെ കൊടുക്കും; അതെ കൊടുപ്പേക്കും അതെ തിരുപ്പി എടുപ്പേക്കുമൊള്ളെ അതികാരം എനക്കൊണ്ട്; ഇം കൽപ്പനെ എൻ തകപ്പൻകാൽ നുണ്ണും എനക്ക് കിടച്ച് ഇരുക്കിനെ.”
19ഇം വാത്തനാലെ എകൂതര് ഇടേൽ കലക്കമൊണ്ടായ് ഇരണ്ടു പങ്കായ് പുറിഞ്ചെ. 20അവറളിൽ പലവനും “അവനുക്ക് ചാവർ പുടിച്ചിരുക്കിനെ; അവനുക്ക് കിരുക്കുതാൻ; അവൻ വാക്കെ കോക്കിനത് എന്തുക്ക്?” ഒൺ കേട്ടെ.
21ഒണ്ണാ വോറേ ചിലവേരാ, “ഇം വാത്തകാട് മുനി പുടിച്ചെ ഒരാളിലെ വാക്കുകാടുനാത്തെ; മുനികാട്ടുക്ക് കുരുടരുക്ക് പാരുവെ കൊടുപ്പേക്ക് മുടിഞ്ചോകുമീ?”
ഏശുവെ വീയ് ഒറീനെ
22അമ്പോളെ എരുശലേമിലെ ആലയമെ ചുത്തമാക്കിനെ പെരുനാൾ കൊണ്ടാടുമെ; അത് വന്ത് കുടുർ കാലമും താൻ. 23ഏശു തെയ്‌വ ആലയത്തിലെ ശലോമോൻ മണ്ടവം എന്നാൻ നടക്കുമെ. 24എകൂതര് അവനുക്ക് ചുത്തുകോടും കൂടി വന്താലെ, “നീ എത്തിനെ നാൾ എങ്കളെ പിരിയമാ വച്ചിരുക്കും? നീ കിരിശ്ത്തു ഒണ്ണാ എങ്കകാൽ റൂപ്പു റൂപ്പാ ചൊൽ” ഒൺ ചൊല്ലിയെ.
25അത്തുക്ക് ഏശു അവറാത്തുകാൽ, “ഏൻ നിങ്കകാൽ ചൊല്ലിയിരുക്കിനെ ഒണ്ണാ നിങ്കെ എന്നെ നമ്പിയതില്ലെ; എൻ തകപ്പൻ നാമത്തിൽ ഏൻ ചെയ്യിനെ അരിശുകങ്കാട് എനക്കുചൂട്ടി ശാച്ചിയമെ ചൊന്നെ. 26നിങ്കെ എൻ ആടുകാട് അല്ലാത്തനാലതാൻ എന്നെ നമ്പാത്തത്. 27എൻ ആടുകാട് എൻ ചത്തമെ കോക്കിനെ; എനക്ക് അതുകാടെ തിക്കിനൊള്ളെ; അതുകാട് എനക്ക് പുറകോടേം വരിനെ. 28ഏൻ അത്തുകാട്ടുക്ക് എണ്ണേക്കുമൊള്ളെ ഉശിരെ കൊടുക്കിനെ; അതുകാട് ഒരുനാളും നാശമടഞ്ച് പോനതില്ലെ; ആരുക്കും അതുകാടെ എൻ കയ്യിൽ നുൺ പുടുങ്കി എടുപ്പേക്കും മുടിയാത്ത്. 29അതുകാടെ എനക്ക് തന്തിരുക്കിനെ എൻ തകപ്പൻ എല്ലാരക്കാട്ടീം വലിയവൻതാൻ; ആരുക്കും എൻ തകപ്പൻ കയ്യിൽ നുൺ അതുകാടെ പുടിയ്‌ങ്കി എടുപ്പേക്ക് കൂടാത്ത്. 30ഏനും തകപ്പനും ഒരേ ഒൺതാൻ.”
31അന്നേരം എകൂതര് അവനെ ഒറീകേക്ക് പിന്നേം കല്ലെ എടുത്തെ. 32അന്നേരം ഏശു അവറകാൽ, “ഏൻ തകപ്പനിൽനുണ്ണും വൻ അരിശുകങ്കാടെ കാട്ടിയെ; അത്തിൽ ഏളതുനാലനെ നിങ്കെ എന്നെ കല്ലെ ഒറീനത്?” ഒൺ കേട്ടെ.
33“ഇതുനാലെ ഒണ്ണുമില്ലെ എങ്കെ നിന്നെ കല്ലെ ഒറീനത്, ഒണ്ണാ നീ ഒരു പുശു മനിശനായിരുക്കയിലേ നിന്നമേ തെയ്‌വമൊൺ അവകാശപ്പട്ട് തെയ്‌വ കുത്തമെ ചൊന്നതുനാലതാൻ” ഒൺ എകൂതരുകാട് വതിലെ ചൊല്ലിയെ.
34അത്തുക്ക് ഏശു അവറകാൽ, “‘നിങ്കെ തേവാതികാടുതാൻ ഒൺ ഏൻ ചൊന്നെ’ ഒൺ നിങ്കെ നായപുറമാണത്തിൽ എളുതിയിരുക്കിനതാനെ? 35തിരുവെളുത്തിൽ ചൊല്ലിയിരുക്കിനത് എപ്പണും ചത്തിയം താൻ ഒൺ നങ്കാക്ക് തിക്കിനൊള്ളെ. തെയ്‌വത്തിലെ വശനം കിടച്ചവേരാളെ തെയ്‌വം തേവാതികാടൊൺ വുളിച്ചിരുക്കിനതാനെ? 36അകനയൊണ്ണാ തകപ്പൻ പുറിച്ചെടുത്ത് ഉലകത്തുക്ക് കടത്തിവുട്ടെ എന്നെ ‘ഏൻ തെയ്‌വ മകൻ’ ഒൺ ചൊല്ലിയതുനാലെ നീ തെയ്‌വ കുത്തമെ ചൊന്നെ ഒൺ ചൊല്ലി നിങ്കെ എന്നെ കുത്തമെ ചൊന്നതീ? 37ഏൻ എൻ തകപ്പനിലെ ചേതികളെ ചെയ്യാതവോയാ നിങ്കെ നമ്പെ വേണാ. 38ഏൻ അതുകാടെ ചെയ്യിനതൊണ്ണാ എന്നെ നമ്പാതെ ഇരുന്താലും തകപ്പൻ എന്നേത്തിലും ഏൻ തകപ്പനിലും ഒണ്ടൊൺ നിങ്കാക്ക് തിക്കിനൊണ്ടാകേം വുളങ്കുകേം ചെയ്യിളത്തുക്ക് ഏൻ ചെയ്യെ അരിശുകങ്കാട്ടിൽ നമ്പിൻ” ഒൺ ചൊല്ലിയെ.
39അവറെ പിന്നേം അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ അവറെ കയ്യിൽ നുണ്ണും ഉതറി മണ്ടിയേയെ.
40ഏശു അങ്ക് നുൺ ഓർത്താനുക്ക് അക്കറോടു മുതെ ഓകന്നാൻ ആളുകളെ രാട്ടിപിരാട്ടിയെ ഇടത്തുക്ക് പോയെ. അവൻ അങ്ക് ഇരുന്തെ.
41കനേകം ആളുകെ അവൻകാക്ക് വന്തെ, “ഓകന്നാൻ അടകാളമൊണ്ണും ചെയ്യതില്ലെ, ഒണ്ണാലും ഇവനെചൊല്ലി ഓകന്നാൻ ചൊല്ലിയതെല്ലാം ചത്തിയംതാൻ” ഒൺ ചൊല്ലിയെ. 42അങ്ക് ഇരുന്തെ കനേം ആളുകെ ഏശുവിൽ നമ്പിയെ.

醒目顯示

分享

複製

None

想要在所有設備上保存你的醒目顯示嗎? 註冊或登入