YouVersion 標識
搜索圖示

കൊലോശിയര് 1

1
വണക്കം
1തെയ്‌വത്തിലെ പിരിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശും നങ്കെ തമ്പി തിമോത്തിയോശും കൊലോശിയാ ഒണ്ണെ പട്ടണത്തിൽ കിരിശ്ത്തുവിൽ നമ്പിക്കെ വച്ചെ അണ്ണൻ തമ്പിയേരുക്ക് എളുതിനത്, 2നങ്കെ തകപ്പനാനെ തെയ്‌വത്തുകാൽ നുൺ നിങ്കാക്ക് ഇരക്കമും അമതീം കിടയ്‌ക്കട്ടെ.
ചോത്തിരമെ ചൊല്ലി വായാതിനെ
3പുതുവൻ ചേതീലെ ചത്തിയെ വശനത്തിൽ നിങ്കെ മിന്നമേ കേട്ടതും മേലോകത്തിൽ നിങ്കാക്കുചൂട്ടി കാത്തു ഒരുക്കി വച്ചിരുക്കിനെ ഒണ്ണൊള്ളെ ആശനാലെ, 4കിരിശ്ത്തു ഏശുവിൽ നിങ്കാക്കൊള്ളെ നമ്പിക്കേലും ചുത്തമാനവേരായാനെ തെയ്‌വ മക്കകാട്ടുകാൽ ബൂറാ നിങ്കെ ആത്തിരത്തോടെ ഇരുക്കിനതാം എങ്കെ കേട്ടതുനാലെ നിങ്കാക്കുചൂട്ടി വായാതിനത്തിൽ, 5നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തുവു തകപ്പനാനെ തെയ്‌വത്തുക്ക് എപ്പണും നണ്ണിയെ ചൊന്നെ. 6അം നല്ലെ ചേതിനാലയൊള്ളെ എല്ലാ നൽകിരകമും ഇം പൂമി നാട്ടിലെല്ലാം പരന്തതുവോലെ നിങ്കകാലും വന്ത് ചേന്തെ; നിങ്കെ തെയ്‌വ ഇരക്കം മെച്ചക്കമാ കേട്ടറിഞ്ചനാ ഇരുന്ത് നിങ്കെ ഉളപ്പുക്ക് മാത്തം വരുത്തിയതുവോലെ വോറെ ഒള്ളവേരാക്കും കനേം മാത്തം വരുത്തുകേം അത് അവറളിൽ കനേകമായ് വളന്തും വരിനെ. 7നല്ലതാനെ ഇം തെയ്‌വ ഇരക്കമെ ചൊല്ലി നിങ്കാക്കുചൂട്ടി കിരിശ്ത്തുവിൽ നമ്പുകേക്കാനെ പണ്ണക്കാറനും എങ്കാക്ക് പിരിയമാനെ കൂട്ട് പണ്ണക്കാറനുമാനെ എപ്പപിറോശുകാൽ നുൺ പടിച്ചിരുക്കിനതാനേ? 8തെയ്‌വ ആത്തുമാവിലെ ഉതവീൽ വോറെ വേരാകാൽ നിങ്കാക്ക് ഇരുക്കിനെ ആത്തിരമെ നിനച്ച് എങ്കകാൽ ചൊല്ലിയതും അവൻതാൻ.
9ഇതുകാടെല്ലാം നാലെ നിങ്കളെ ചൊല്ലി എങ്കെ കേട്ടനായിരുന്ത് നിങ്കെ തെയ്‌വത്തിലെ കാരിയത്തിൽ എല്ലാ പുത്തീലും അറിവിലും അവനുക്കിരുക്കിനെ പിരിയത്തിലെ അറിവിൽ നുറഞ്ച് വരോണും ഒണ്ണും എങ്കെ നിങ്കാക്കുചൂട്ടി എപ്പണും വായാതികിട്ടേ ഇരുക്കിനെ. 10അകനെ കരുത്താവിലെ പിരിയത്തിൽ പിശച്ചും അവനെ പിരിയപ്പടുത്തിനെ നിലമേൽ എപ്പണും ചെയ്യവച്ചും എല്ലാ നല്ലെ കാരിയമാം ചെയ് തെയ്‌വത്തിലെ അറിവിൽ വളറുകേക്ക് നിങ്കാക്കാകും. 11നിങ്കാക്ക് എന്തു വന്താലും അതെ പിരിയമോടെ ഏത്തെടുപ്പേക്കും എപ്പണും പൊറുത്തുകിട്ടേ പിശയ്‌ക്കേക്കുമൊള്ളെ തകിതി നിങ്കാക്ക് ഒണ്ടാകട്ടെ. അതെ തെയ്‌വം ഉടയാക്കൊള്ളെ എപ്പേരുപ്പട്ടെ മകിമേക്ക് ഒത്തവോലെ നിങ്കാക്ക് തരുകേക്കുചൂട്ടി എങ്കെ വായാതിനെ. 12വെളിച്ചമാനെ രാച്ചത്തുക്കൊള്ളെ ചുത്തമാനവേരാക്ക് ഒരിയ്‌ക്കി വച്ചിരുക്കിനെ ഓകരീക്ക് നിങ്കളാം അവകാശികെ ആയ്‌ക്കിവച്ചിരുക്കിനെ തകപ്പനാനെ തെയ്‌വത്തുക്ക് നിങ്കെ പിരിയമോടെ നണ്ണിയെ ചൊല്ലോണും. 13എന്തുനാലയൊണ്ണാ അം തെയ്‌വം താൻ നങ്കാക്ക് ഇരുട്ടിലെ അതികാരത്തിൽ നുൺ വുടുതലെ തന്ത് ഉടയാക്ക് പുടിച്ചെ മകൻ രാച്ചത്തിൽ നങ്കളെ ആയ്‌ക്കി വച്ചിരുക്കിനത്. 14അം മകൻ നങ്കെ പാപത്തുക്കുചൂട്ടി വിലേ കൊടുക്കുകേം അവനിൽ നങ്കെ പാപത്തുക്കൊള്ളെ മന്നിപ്പൊണ്ണെ വീണ്ടെടുപ്പ് കിടയ്‌ക്കുകേം ചെയ്യെ.
മുയ്‌ക്കമാനവൻ കിരിശ്ത്തു
15കാൺമ്പെ കൂടാത്തെ തെയ്‌വത്തിലെ കാൺമ്പേക്കാനെ ഉരുവംതാൻ കിരിശ്ത്തു. അവൻ എല്ലാ പടപ്പുക്കും മിന്നേ ഒള്ളാതാൻ. 16എന്തൊണ്ണാ മേലോകത്തിലാകട്ടെ പൂമീലാകട്ടെ കാൺമ്പേക്കാനതാകട്ടെ കാൺമ്പെ കൂടാത്തതാകട്ടെ കോയിമെ കട്ടിലാകട്ടെ രാശ പതവിയാകട്ടെ നായമെ നടത്തിനെ കൂട്ടമാകട്ടെ അതികാരങ്കാടാകട്ടെ എല്ലാതാം അവൻനാലെ പടച്ചെ. അവൻനാലേം അവനുക്കുചൂട്ടീംതാൻ എല്ലാതാം പടച്ചിരുക്കിനത്. 17അവൻ എല്ലാത്തുക്കും മിന്നേ ഒള്ളാളും എല്ലാം അവനിൽ നില നിൽക്കേം ചെയ്യിനെ. 18അവൻ ഉടയാ ഉടമ്പാനെ ശവേക്ക് തലയാനെ; എല്ലാത്തിലേം മുതമുതെ ആളും അവൻ താൻ; അവൻ എല്ലാത്തുക്കും മീതേ മുയ്‌ക്കമാനവനാളത്തുക്കുചൂട്ടി ചത്തവേരാളിൽനുൺ മുതെ ഉശിരോറി എന്തി വന്താളും താൻ. 19അവനുക്ക് ഒള്ളതുകാട് മുച്ചൂടും കിരിശ്ത്തുവിൽ പിശയ്‌ക്കെ വയ്‌ക്കിളത്തുക്ക് തെയ്‌വത്തുക്ക് പിരിയമൊണ്ടായെ. 20ശിലുവേൽ ഒശുയ്‌ക്കെ കിരിശ്ത്തുവു ഇലത്തംനാലെ തെയ്‌വം നിമതിയെ ഒണ്ടായ്‌ക്കെ. അകനെ തെയ്‌വത്തുക്കിരുന്തെ വയ്‌രായ്‌ക്കമെ വുട്ട് കിരിശ്‌ത്തുവുനാലെ മേലോകത്തിലും പൂലോകത്തിലും ഒള്ളതു മുച്ചൂടാം തെയ്‌വം ഉടയാകാക്ക് തിരുപ്പി കുടപ്പേക്ക് അവനുക്ക് പിരിയമൊണ്ടായെ.
21ഒരു കാലത്തിൽ നിങ്കെ തെയ്‌വത്തിൽ നുൺ അകന്തവേരാളും ഇതയം കൊണ്ട് തെയ്‌വത്തുക്ക് എതിരാ ചെയ്യെ കെട്ടെ കാരിയങ്കാടുനാലേം അവൻകാൽ വുറോതികളായിരുന്തെ. 22ഒണ്ണാ ഇപ്പെ തെയ്‌വം നിങ്കളെ തനക്ക് പുടിച്ചെ ചുത്തമാനവേരാളും കളങ്കംനാത്തെ വേരാളും കുത്തംനാത്തെ വേരാളുമായ് തനക്ക് മില്ലോട് നുറുത്തിളത്തുക്ക് ഉടയാ മകൻ ചാവുനാലെ തെയ്‌വത്തിലെ വയ്‌രായ്‌ക്കമെ മാത്തി നങ്കളെ തൻകാൽ നിരപ്പിച്ചെ. 23നിങ്കെ നല്ലെ ചേതിയെ കേട്ടവോളെ നിങ്കെ ഏത്തെടുത്തെ ആശേൽ നുൺ ചോന്ത് പോകാതെ ഉറപ്പൊള്ളതും നിലെ നിൽക്കിനതുമാനെ നമ്പിക്കേൽ നിലെ നുണ്ണോകോണും. പവുലോശ് ഒണ്ണെ ഏൻ ഇം നല്ലെ ചേതിനാലതാൻ തെയ്‌വ വേലക്കാറൻ ആയത്. ഇം നല്ലെ ചേതി ഉലകത്തിലൊള്ളെ എല്ലാ തിട്ടിക്കലുകാക്കും വുളിച്ച് ചൊല്ലിയിരുക്കിനെ.
ശവേക്കുചൂട്ടിയൊള്ളെ പവുലോശിലെ വേലെ
24നിങ്കാക്കുചൂട്ടി ഏൻ ഇപ്പെ അടേനെ കറുമമെ നിനച്ച് ഏൻ പിരിയമോറിനെ. ഉടയാ ഉടമ്പാനെ ശവേക്കുചൂട്ടി കിരിശ്ത്തു ഏത്തെ കറുമത്തിൽ കുറയൊള്ളത് ഏൻ എൻ ഉടമ്പിൽ ഏൽക്കിനെ. 25നിങ്കെ നൽമേക്കുചൂട്ടി ഇം കടമയെ എനക്ക് ഏത്തു തന്തെ തെയ്‌വംനാലെ ഏൻ ശവേലെ തെയ്‌വ വേലക്കാറൻ ആയിരുക്കിനെ. ഉടയാ ചേതിയെ മൊത്തമാ വുളിച്ച് ചൊൽകെ ഒണ്ണതുതാൻ എൻ കടമെ. 26ഇം ചേതി മിന്നൊരു കാലത്തുക്കും വർളാടു വർളാട്ടുക്കും മറഞ്ചിരുന്തെ. ഒണ്ണാ ഇപ്പെ തെയ്‌വം തനക്കൊള്ളെ ചുത്തമാനവേരാക്ക് വെളിപ്പടുത്തി കൊടുത്തിരുക്കിനെ. 27എകൂതരല്ലാത്തവേരാക്കുചൂട്ടി അവൻ വച്ചിരുന്തെ മേൻമയാനതും മകത്തമാനതുമാനെ ഇം മറുമം ഉടയാ ആളുകേക്ക് വെളിപ്പടുത്തുകേക്ക് തെയ്‌വം തീരുമാനമിട്ടെ; ഇം രകശിയം നിങ്കളിലൊള്ളെ കിരിശ്‌ത്തുവേതാൻ; അവൻ മട്ടുംതാൻ നങ്കെ മകത്തത്തുക്കൊള്ളെ ഒരേയൊരു ആശെ. 28അതുനാലെ എങ്കെ കിരിശ്ത്തുവെ എല്ലാരുകാലും വുളിച്ച് ചൊന്നെ; ഒവ്വൊരാളാം തെയ്‌വത്തുക്ക് മില്ലോട് കിരിശ്ത്തുവിൽ തികഞ്ചവേരാളായ് നുറുത്തിളത്തുക്ക് എങ്കാക്കൊള്ളെ എല്ലാ അറിവിലും അവറാത്തുക്ക് മിന്നേയൊള്ളെ താക്കലാം ഉവതേശമാം കൊടുക്കിനെ. 29അത്തുക്കുചൂട്ടി എന്നേത്തിൽ വൻ ചക്കിതീൽ വന്ത് ഉറങ്കിനെ ചക്കിതീക്ക് അനുതരിച്ച് ഏൻ കറുമമടഞ്ച് വേലെ ചെയ്യിനെ.

醒目顯示

分享

複製

None

想要在所有設備上保存你的醒目顯示嗎? 註冊或登入