2 കൊരിന്തിയിര് 1

1
1തെയ്‌വത്ത്ന്റ ഇട്ടത്തീല് കിര്ശ്തുഏശുവ്ന്റ അപ്പൊശ്തലനാഞ്ഞ പവ്‌ലോശും ഏശുവീല് നമ്പന്റ തമ്പി തിമ്ത്തിയോശും കൊരിന്തിയിലൊള്ള പള്ളിക്കാറ കൂട്ടത്ത്ക്കും അകായില പൂര താവീലും ഒള്ള ഒക്ക തെയ്‌വത്ത്ന്റ ശുത്തിയൊള്ളാള്കള്ക്കും എയ്‌തന്റത്. 2നമ്മള അപ്പനാഞ്ഞ തെയ്‌വത്തീനെന്റും കർത്താവാഞ്ഞ ഏശുകിര്ശ്തുവിനെന്റും നിങ്ങ്ക്ക് കിറ്പയും നിമ്മ്തിയും ഒണ്ടാക്‌ട്ട്.
തെയ്‌വത്ത്ക്ക് നന്നി
3കനിവൊള്ള അപ്പനം നമ്മള എണക്കിമറക്കന്റ തെയ്‌വമം നമ്മള കർത്താവാഞ്ഞ ഏശുകിര്ശ്തുവ്ന്റ അപ്പന്‌മാഞ്ഞ തെയ്‌വത്ത്ക്ക് നന്നി. 4അവൻ നമ്മള ഒക്ക പുത്തിമുട്ടീലും നമ്മള എണക്കിമറക്കന്റാൻ; അത്കൊണ്ട് നമ്മ്ക്ക് തെയ്‌വത്തീനെന്റ് കിട്ടിയ അതേ എണക്കിമറക്കത്ത് പുത്തിമുട്ടീല് ഇര്ക്ക്ന്റ ആള്കള്ക്ക് കൊടപ്പാനിക്കി പെറ്റും. 5കിര്ശ്തുവ്ന്റ കട്ടപ്പാട്കളീല് എങ്ങ പങ്ക്കാറ് ആകന്റത് പേല എങ്ങള എണക്കിമറക്കത്ത് കിര്ശ്തുവീല് എങ്ങ വേറാള്കള്ക്ക് പങ്ക് വെക്കന്റം. 6എങ്ങ കട്ടപ്പാട് ഏക്കന്റതിന്റെ അത് നിങ്ങള എണക്ക്‌വാനിക്കും നിങ്ങള രച്ചക്കും വേണ്ടിയാണും; എങ്ങള എണക്കന്റതിന്റെ എങ്ങ നിങ്ങള എണക്കന്റത്ക്കാണും. ആണയിന്റെ എങ്ങ ഏക്കന്റ കട്ടപ്പാട്കള് നിങ്ങ്ക്കും പൊറ്പ്പോട ഏറ്റ്ടപ്പാനിക്കി പെറ്റും. 7എങ്ങള കട്ടപ്പാടീല് നിങ്ങ പങ്ക്കാറ് ആഞ്ഞ്ത്പേല എങ്ങള എണക്കിമറക്കത്തീലും നിങ്ങ പങ്ക്കാറ് ആവ്റ് ഇന്റ് എങ്ങ്ക്ക് തിക്കൊണ്ട്; അത്കൊണ്ട് നിങ്ങള കാരിയത്തീല് എങ്ങ്ക്ക് നെല്ല ഒറപ്പ് ഒണ്ട്.
8ഏശുവ്ന നമ്പന്റ കൂട്ടറേ, ഏശിയ ഇന്റ് പേശന്റ താവീലിട്ട് എങ്ങ കെയിച്ച കട്ടപ്പാട്കളപ്പെറ്റി നിങ്ങ്ക്ക് തിക്കൊണ്ടാകണം ഇന്റ് എങ്ങ ആശിക്കിന്റം; എങ്ങ്ക്ക് കെയിപ്പാനിക്കി പെറ്റന്റതീക്കായ്‌മൊള്ള കട്ടപ്പാട്കള് എങ്ങ കെയിച്ചം; എങ്ങ ഉശ്റോട ഇരന്നമോ ഇന്റ് പോലും നെനച്ച് വേവലാതിപ്പെട്ടം. 9ഒറപ്പാഞ്ഞും എങ്ങ്ക്ക് ചാവ് ശിച്ച വിതിച്ച്ത് ഇന്റ് നെനച്ചം; ഇന്റെ എങ്ങളീലില്ല ചത്താള്കള ഉശ്റ്‌വെര്ത്തി എളപ്പന്റവനാഞ്ഞ തെയ്‌വത്തീല് അണവേപ്പാനിക്കി വേണ്ടിയാണും ഇത് നടന്ന്ത്. 10ഇത്തറ വെലിയ ആപത്തീ നെന്റും അവൻ എങ്ങള കാപ്പാത്തിയാൻ, അവൻ ഇന്നിയും എങ്ങള കാപ്പാത്തും ഇന്റ് അവനീല് എങ്ങ്ക്ക് ഒറപ്പൊണ്ട്. 11നിങ്ങ എപ്പനം കുമ്പ്ട്ട് ഒതവിചെയ്യന്റരില്ലോ; ആണ പലാള്കള കുമ്പ്ടത്ത് കാറണം എങ്ങ്ക്ക് തെയ്‌വകിറ്പ കിട്ടീത്; ആ തെയ്‌വകിറ്പീന ശെല്ലി പലാള്കളും എങ്ങളശെല്ലി തെയ്‌വത്ത്ക്ക് നന്നി പേശ്‌വാനിക്കി എടവെരും.
പവ്‌ലോശ്‌ന്റ വേലയില് മാറ്റം
12ഒലകത്തീല് എങ്ങ നെല്ല ശീരിക്കാണും പൊളച്ചത്; എട്ത്ത് പേശിയെ നിങ്ങള നെട്വ്ക്ക് തെയ്‌വം തന്ത ശുത്തിയോടയം നേരോടയ്‌മാണും പൊളച്ചത്; ഇത് മന്ശ്‌ന്റ പുത്തിപേലയില്ല തെയ്‌വകിറ്പയിലാണും ചെയ്ഞ്ഞതിന്റ് എങ്ങള മനശ് തിന്ന പേശത്തം ചെയ്യ്ന്റ്; അതീല് എങ്ങ ഇപ്പൻ പെര്മപ്പെടത്തം ചെയ്യന്റം. 13-14നിങ്ങ്ക്ക് വായിപ്പാനിക്കോ പടിപ്പാനിക്കോ പെറ്റാത്തതൊന്റും എങ്ങ നിങ്ങ്ക്ക് വേണ്ടി എയ്‌ത്‌ല; ഇപ്പൻ നിങ്ങ്ക്ക് എങ്ങളപ്പെറ്റി ഇത്ത്റിക്കാരിയമേ തിക്കൊള്ള്; ഇന്റെ നിങ്ങ്ക്ക് എങ്ങളപ്പെറ്റിയൊള്ള ഒക്കകാരിയമും തിക്കൊണ്ടാകും ഇന്റ് നാന് ആശിക്കിന്റൻ; ആണയിന്റെ കർത്താവാഞ്ഞ ഏശുകിര്ശ്തു വെന്റ നാളക്കി എങ്ങ നിങ്ങളപ്പെറ്റി പെര്മപ്പെടത്ത്ന്റത് പേല നിങ്ങ എങ്ങള പെറ്റിയും പെര്മപ്പെട്ത്ത്‌വാനിക്കി എടവെരും. 15ഈ ഒറപ്പ് ഒണ്ടാഞ്ഞ്ത് കൊണ്ടാണും നാന് ആത്തിയം നിങ്ങളാട്ടക്കി വെര്‌വാനിക്കി ആശിച്ച്ത്; ആണയിന്റെ നിങ്ങ്ക്ക് റണ്ട് തടവ് വരം കിട്ടും. 16മക്കതോനിയക്കി പോവിനിക്കി നിങ്ങള വന്ത് കാണണമിന്റും അവടനെന്റ് തില്‌മ്പി വെര്വ്നിക്കി പിന്നയം നിങ്ങളാട്ട് വെരണമിന്റും നിങ്ങ എന്ന അവടനെന്റ് എകൂതിക്കി പേശി വിടണമിന്റും ആഞ്ഞ്ത് എന്റ തീരമാനം. 17ഈണ തീരമാനിച്ചപ്പൻ നാന് മനശ്ക്ക് ഒറപ്പില്ലാത്തവൻ ആഞ്ഞ്താ? ഈ ഒലകത്തീലൊള്ളാള്കളപ്പേല “അതേ, അതേ, ഇന്റ് പേശത്തം ഇല്ല ഇല്ല ഇന്റ് നെനയ്‌ക്കത്തം ചെയ്യത്താഞ്ഞ്താ നാന്?” 18ഇന്റെ തെയ്‌വം നമ്പ്‌വാൻ പെറ്റന്റവൻ ആഞ്ഞത്കൊണ്ട് എങ്ങ ഒരേ ശമയത്ത് “അതേ” ഇന്റും “ഇല്ല” ഇന്റും പേശ്‌ല. 19നാനും ശില്ല്‌വാനൊശും തിമ്ത്തിയോശും നിങ്ങള എടയില് വിളിച്ച് പേശിയ തെയ്‌വത്ത്ന്റ കയ്യനാഞ്ഞ ഏശുകിര്ശ്തു ഒര ശമയത്ത് “അതേ” ഇന്റും വേറൊര ശമയത്ത് “ഇല്ല” ഇന്റ്‌മില്ല. അവനീല് “അതേ” ഇന്റ് മാട്ട്ക്ക്മേ ഒള്ള്. 20തെയ്‌വത്ത്ന്റ ഒക്ക വാക്ക്താനങ്ങളും കിര്ശ്തുഏശുവീലാണും നമ്മ്ക്ക് കിട്ടന്റത്; അത്കൊണ്ട് എങ്ങ തെയ്‌വത്ത്ന മകത്തപ്പെട്ത്ത്‌വാനിക്കി ഏശുകിര്ശ്തുവ്ന്റ പേരില് “ആമേൻ” ഇന്റ് പേശന്റം. 21എങ്ങളയം നിങ്ങളയം കിര്ശ്തുവീല് ഒറപ്പിച്ച് നെറത്തന്റവനം നമ്മള വേറാള്കളീല് നെന്റും തേടിയെടത്തവനം തെയ്‌വം തിന്ന. 22അവൻ നമ്മള ശൊന്തമാക്കി തെയ്‌വത്ത്ന്റ ഉശ്റ്ന നമ്മള ചങ്കീല് ഒറപ്പാഞ്ഞ് തന്തിരക്കന്റാൻ.
23നിങ്ങള നോക്‌ത്തേറ് ഇന്റ് നെനച്ചാണും നാന് കൊരിന്തിക്കി തില്‌മ്പി വെരാണ്ടിയിരന്നത്; അത് തെയ്‌വത്ത്ക്ക് തിക്കൊണ്ട്. 24നിങ്ങള നമ്പ്ന്റ മീത വായ്‌വാനിക്കില്ല നിങ്ങള കൂയെട്പ്പിപ്പാനിക്കി വേണ്ടിയാണും നിങ്ങള കൂട്ടത്ത് വേല എടക്കന്റത്; എന്തനിന്റെ ഏശുകിര്ശ്തുവീലൊള്ള നമ്പീലാണും നിങ്ങ എപ്പനം ഒറച്ച് നെക്കന്റത്.

Vurgu

Paylaş

Kopyala

None

Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın