മത്തായി 14
14
രാട്ടിപിരാട്ടുകാറൻ ഓകന്നാൻ ചാനെ
മരുക്കോശ് 6:14–29; ലൂക്കോശ് 9:7–9
1അക്കാലത്തിൽ കെലീലേലെ അതികാരിയാനെ കെരോതാവുക്ക് ഏശുവെ ചൊല്ലി കേൾവിപ്പട്ടെ. 2“നിച്ചമാ അത് രാട്ടിപിരാട്ടിനെ ഓകന്നാൻതാൻ; അവൻ ചത്തവേരാ ഇടേൽനുൺ ഉശിരോറി എന്തിയേയെ; അതുനാലതാൻ അരിശുകമാനെ ഇം ചക്കിതികാട് അവനിൽ ഉറങ്കിനത്” ഒൺ ഉടയാ ഏവലാളികകാൽ ചൊല്ലിയെ.
3-4കെരോതാവ് ഉടയാ ഉടപ്പുറപ്പാനെ പിലിപ്പോശ് പെൺ കെരോതിയാവെ പെണ്ണായ് വച്ചിരുന്തനാലെ, “അപ്പിണെ പെണ്ണായ് വച്ചിരുക്കിനത് നിനക്ക് ചരിയില്ലെ” ഒൺ ഓകന്നാൻ ചൊല്ലിയനാലെ അവനെ പുടിച്ച് കെട്ടി തടങ്കലിൽ ഇട്ടിരുന്തെ. 5കെരോതാവുക്ക് അവനെ കൊൽകേക്ക് മനശിരുന്തപ്പണും എകൂതര് അവനെ ഒരു പലകപ്പാട്ടുക്കാറൻ ഒൺ കണ്ടനാലെ അവറളെ പേടിച്ച് അവൻ അകനെ ചെയ്യതില്ലെ.
6ഒണ്ണാ കെരോതാവ് പുറന്തനാ കെരോതിയാവിലെ മകെ കൊട്ടാരത്തിൽ എല്ലാരുക്കും മില്ലോട് ആട്ടമാടി കെരോതാവെ പിരിയപ്പടുത്തിയെ. 7അതുനാലെ അവൻ അപ്പിൺകാക്ക്, “നീ എന്തെ കേട്ടാലും ഏൻ അതെ നിനക്ക് തരും” ഒൺ അവൻ ചത്തിയമെ അടിച്ച് വാക്കെ ചൊല്ലിയെ.
8അവെ ഉടയാ തള്ളെ ചൊല്ലിയെ വാക്കെ കേട്ട് “രാട്ടിപിരാട്ടുകാറൻ ഓകന്നാൻ തലയെ ഒരു തളികേൽ തരോണും” ഒൺ അവൻകാൽ ചൊല്ലിയെ.
9രാശാവുക്ക് ചരിയാനെ കവലയായെ. ഒണ്ണാ വിരുന്താളികേക്ക് മില്ലോട് അടിച്ചെ ചത്തിയമാം വാക്കാം നിനച്ച് അതെ കൊടുപ്പേക്ക് കൽപ്പനെ ഇട്ടെ. 10അകനെ ആളെ കടത്തിവുട്ട് തടങ്കലിൽ വച്ച് ഓകന്നാൻ തലയെ വെട്ടെ വച്ചെ. 11അകനെ അവൻ തലയെ ഒരു തളികേൽ കുടത്ത് അം പെൺപുള്ളേക്ക് കൊടുക്കുകേം അവെ അതെ കൊണ്ടേയ് ഉടയാ തള്ളേക്ക് കൊടുക്കുകേം ചെയ്യെ. 12ഓകന്നാൻ ശിശിയര് വന്താലെ അവൻ ചാവെ എടുത്തു പൂത്തെ; പിന്നെ വന്തു ഏശുവുകാക്ക് ചൊല്ലിയെ.
ഏശു അഞ്ചായിരം വേരാക്ക് തീനെ കൊടുക്കിനെ
മരുക്കോശ് 6:30–44; ലൂക്കോശ് 9:10–17; ഓകന്നാൻ 6:1–14
13ഓകന്നാനെ ചൊല്ലിയൊള്ളെ ചേതിയെ കേട്ടാലെ ഏശു അങ്കവുട്ടു വള്ളത്തിൽ ഓറി ആരും നാത്തെ ഒരു ഇടത്തുക്ക് തൻബാട്ടുക്ക് പോയെ; മാനടവൻകാട് ഇതെ കേട്ടാലെ പട്ടണങ്കാടെ വുട്ട് കരേകമെ നടന്ത് അവനുക്ക് പുറകോടേ പോയെ. 14ഏശു വള്ളത്തിൽ നുൺ കരേകത്തിൽ ഉറയ്‌ങ്കതും മനിശെ മാനടവൻകാട് നിക്കിനതെ കണ്ടെ; അന്നേരം അവനുക്ക് മനശലിവ് ഒണ്ടായ് അവറെ കൂട്ടത്തിലെ നോയാളികേക്ക് ചുകമെ കൊടുത്തെ.
15അണ്ണേക്ക് അന്തിയോടായവോളെ ഉടയാ ശിശിയരുകാട് അവൻകാക്ക് വന്ത്, “ഇപ്പണെ അന്തിയായേയെ; ഇവ്വിടം ആരും നാത്താനും താൻ; മാനടവൻകാട് കൂറാ പോയ് തീൻ തണ്ണിയെ വാങ്കുവേക്ക് അവറളെ കടത്തിവുടുക്കോണും” ഒൺ ചൊല്ലിയെ.
16അത്തുക്ക് ഏശു അവറകാക്ക്, “അവറെ പോകവേണ്ടതില്ലെ; നിങ്കതാൻ അവറാത്തുക്ക് തീനെ കൊടിൻ” ഒൺ ചൊല്ലിയെ.
17അവറെ അവൻകാക്ക്, “അഞ്ചപ്പമും ഇരണ്ടു മീനും മട്ടുമല്ലാതെ എങ്കകാൽ ഇങ്ക് വോറേ ഒണ്ണുമില്ലെ” ഒൺ ചൊല്ലിയെ.
18“അതെ ഇക്കു കുടാൻ” ഒൺ ഏശു ചൊല്ലിയെ. 19പിന്നെ മാനടവൻകാടെ പുൽ മന്തേൽ ഇരുപ്പേക്ക് ഏശു കൽപ്പനെ ഇട്ടെ; പിന്നെ അം അഞ്ചപ്പമാം ഇരണ്ടു മീനാം എടുത്ത് മേലോകത്തുക്ക് നോയ്‌ക്കി തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി, നുറുക്കി ശിശിയരുകാട്ടുകാലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ. 20എല്ലാരും തുൺ മതിയടഞ്ച് മീതി വന്തതെ ശിശിയരുകാട് പന്നണ്ട് വട്ടീൽ നുറച്ചെടുത്തെ. 21പെണ്ണാളാം കുഞ്ചിക്കാടാം കൂട്ടാതെ തുണ്ണവേരാളിൽ ആണാകാടേ അഞ്ചായിരം വേരാതാൻ ഇരുന്തത്.
ഏശു തണ്ണീക്ക് മീത്തോടേ നടക്കിനെ
മരുക്കോശ് 6:45–52; ഓകന്നാൻ 6:15–21
22പിന്നെ ഏശു മാനടവൻകാടെ കടത്തി വുടുക്കുമത്തിലേ ശിശിയരുകാട്ടുകാൽ വള്ളത്തിൽ ഓറി തനക്കുമിന്നേ തേക്കത്തുക്ക് അക്കറോട്ടുക്ക് പോകേക്ക് കട്ടായം പുടിച്ചെ. 23മാനടവൻകാടെ കടത്തിവുട്ടാലെ ഏശു വായാതുവേക്ക് തൻബാട്ടിൽ മലേക്ക് ഓറിപ്പോയെ; റാവായവോളെ അവൻ തൻബാട്ടിൽ അങ്ക് ഇരുന്തെ. 24അന്നേരം വള്ളം കരേൽ നുൺ തുലേലും, കാത്ത് അവറാത്തുക്ക് എതിരാ വീശിയനാലെ ശിശിയരുകാട്ടുക്ക് മില്ലോട്ടുക്ക് പോകേക്ക് കൂടാതായെ.
25തലക്കോശീൽ അവൻ തണ്ണി വശിയേ നടന്ത് ശിശിയരുകാൽ വന്തെ. 26അവൻ തണ്ണീക്ക് മീത്തോടേ നടക്കിനതെ ശിശിയര് കണ്ടാലെ, “അതെ ഒരു ചാവർ വരിനെ” ഒൺ ചൊല്ലി അരണ്ട് പറന്ത് ചരിയാനത്തിൽ കതറി കോന്തെ.
27അപ്പണേ ഏശു അവറകാൽ, “പേടിയാതേൻ; ഇതി ഏൻതാൻ; നിങ്കെ പേടിയാതേൻ” ഒൺ ചൊല്ലിയെ.
28അത്തുക്ക് പത്തിരോശ്, “കരുത്താവേ, മെച്ചക്കമാ നീ താൻ ഒണ്ണാ ഏൻ തണ്ണീക്ക് മീത്തോടേ നിൻകാക്ക് വരിളത്തുക്ക് കൽപ്പനെ ഇടോണും” ഒൺ ചൊല്ലിയെ.
29“വര്” ഒൺ ഏശു ചൊല്ലിയെ. അത്തുക്ക് പത്തിരോശ് വള്ളത്തിൽ നുൺ ഉറയ്‌ങ്കി ഏശുവുകാക്ക് പോകേക്ക് തണ്ണീക്ക് മീത്തോടേ നടന്തെ. 30ഒണ്ണാ കാത്ത് അടിച്ചുകിട്ടേ ഇരുക്കിനതെ കണ്ട് അരണ്ട് തണ്ണീൽ മുങ്കുവെ തുടയ്‌ങ്കനാലെ “കരുത്താവേ, എന്നെ കാപ്പാത്തോണുമെ” ഒൺ അവൻ വുളിച്ച് കതറിയെ.
31ഏശു അപ്പണേ കയ്യനീട്ടി അവനെ പുടിച്ചെ, “നമ്പിക്കേൽ കുറവൊള്ളവനേ, നീ എന്തുക്ക് നമ്പാപ്പോയെ” ഒൺ കേട്ടെ.
32അവറെ ഇരണ്ടാളും വള്ളത്തിൽ ഓറിയവോളയേ കാത്ത് നിളച്ചെ. 33അന്നേരം വള്ളത്തിലൊണ്ടായെ ശിശിയരുകാട്, “നിച്ചമാ നീ തെയ്‌വ മകൻതാൻ” ഒൺ ചൊല്ലി അവനുക്ക് മില്ലോട് നെടിഞ്ചാടെ ബൂന്ത് വണയ്‌ങ്കെ.
ഏശു കെന്നശരേത്തിലെ നോയാളികേക്ക് ചുകമെ കൊടുക്കിനെ
മരുക്കോശ് 6:53–56
34അവറെ തേക്കത്തുക്ക് അക്കറോളെ കെന്നശരേത്ത് തേശത്തിൽ പോയ് ചേന്തെ. 35അങ്കിളവേരാക്കെല്ലാം ഏശുവെ അവൻ ആരൊൺ തിക്കിലൊണ്ടായെ. അതുനാലെ ചുത്തുകോട്ടിലുമൊള്ളെ കൂറായെല്ലാം ചേതിക്കാറാളെ വുട്ട് നോയാളികളയെല്ലാം അവൻകാക്ക് കുടത്തെ. 36നോയാളികളെ അവൻ തുണീലെ തൊങ്കലെ ഒണ്ണാലും തൊടെ വയ്‌ക്കോണും ഒൺ കെഞ്ചി കേട്ടെ. അകനെ തൊട്ടവേരാക്കെല്ലാം ചുകമും കിടച്ചെ.
Zvasarudzwa nguva ino
മത്തായി 14: മന്നാൻ
Sarudza vhesi
Pakurirana nevamwe
Sarudza zvinyorwa izvi

Unoda kuti zviratidziro zvako zvichengetedzwe pamidziyo yako yose? Nyoresa kana kuti pinda
@New Life Literature (NLL)