വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നുഉദാഹരണം

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

3 ദിവസത്തിൽ 2 ദിവസം

സമപ്രായക്കാരുടെ സമ്മർദ്ദത്തിൻ്റെ അപകടം: ദൈവത്തിൻ്റെ മാനദണ്ഡങ്ങൾ പാലിക്കുക

നിങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് നിങ്ങൾക്കറിയാമെങ്കിലും, അതിനോട് പൊരുത്തപ്പെടാനുള്ള സമ്മർദ്ദം നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ? ലോകം നിങ്ങളെ അനുയോജ്യമാക്കാൻ പ്രേരിപ്പിക്കുമ്പോൾ നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾക്ക് എങ്ങനെ ഉറച്ചുനിൽക്കാൻ കഴിയും?

നമ്മുടെ വിശ്വാസത്തെ ദുർബലപ്പെടുത്താനും ദൈവത്തിൻ്റെ വിളിയിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കാനും ശത്രുക്കൾ ശ്രമിക്കുന്ന ഏറ്റവും സാധാരണമായ മാർഗങ്ങളിലൊന്നാണ് സമപ്രായക്കാരുടെ സമ്മർദ്ദം. മറ്റുള്ളവരെപ്പോലെ പ്രവർത്തിക്കാനോ സംസാരിക്കാനോ ചിന്തിക്കാനോ ഉള്ള സമ്മർദ്ദമാണെങ്കിലും, നാം വേർതിരിക്കപ്പെടാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് നാം ഓർക്കണം. ബൈബിളിലുടനീളം, സമപ്രായക്കാരുടെ സമ്മർദ്ദത്തെ ചെറുക്കുകയും തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്‌ത വ്യക്തികളുടെ ഉദാഹരണങ്ങൾ നാം കാണുന്നു, ദൈവം ജനപ്രീതിയെക്കാൾ അനുസരണത്തെ വിലമതിക്കുന്നു എന്ന് നമ്മെ ഇത് ഓർമ്മിപ്പിക്കുന്നു.

1. ദാനിയേലിൻ്റെ ഉദാഹരണം: ബാബിലോണിൽ ശക്തമായി ഉറച്ച് നിന്നവൻ.

തൻ്റെ വിശ്വാസങ്ങൾക്ക് വിരുദ്ധമായ സ്വാധീനങ്ങളാൽ ചുറ്റപ്പെട്ട ഒരു വിദേശ രാജ്യത്ത്, ദാനിയേൽ ഉറച്ചുനിന്നു. യഹൂദരുടെ ഭക്ഷണ നിയമങ്ങൾക്ക് വിരുദ്ധമായ രാജാവിൻ്റെ മേശയിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള സമ്മർദം ഉണ്ടായിരുന്നിട്ടും ദാനിയേൽ ദൈവത്തെ ബഹുമാനിക്കാൻ തീരുമാനിച്ചു (ദാനിയേൽ 1:8). ദാനിയേലിനു പ്രീതിയും ജ്ഞാനവും നൽകി ദൈവം അവൻ്റെ തീരുമാനത്തെ ആദരിച്ചു.

ജീവിതപാഠം: ലോകം പ്രലോഭിപ്പിക്കുന്ന ഇതരമാർഗം നൽകുമ്പോഴും ദാനിയേലിനെപ്പോലെ നാം നമ്മുടെ ബോധ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ നിലകൊള്ളണം. സമ്മർദ്ദം എന്തായാലും ദൈവം നിങ്ങളുടെ അനുസരണത്തെ മാനിക്കുമെന്ന് വിശ്വസിക്കുക.

2. മനുഷ്യഭയം: ഇസ്രായേല്യരുടെ പോരാട്ടം.

മരുഭൂമിയിലെ ഇസ്രായേല്യർ പലപ്പോഴും സമപ്രായക്കാരുടെ സമ്മർദത്തിന് കീഴടങ്ങി, ദൈവത്തിൻ്റെ കരുതൽ ഉണ്ടായിരുന്നിട്ടും പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്തു. (സംഖ്യ 14:1-4). വാഗ്‌ദത്ത ദേശത്തെക്കുറിച്ചുള്ള ഭയാനകമായ വീക്ഷണം ചാരന്മാർ വന്നു ധരിപ്പിച്ചപ്പോൾ, വിശ്വാസത്തേക്കാൾ ഭയത്താൽ സ്വാധീനിക്കപ്പെട്ടു അവർ ഭയന്നു. മനുഷ്യഭയം അവരുടെ അനുഗ്രഹങ്ങൾ വൈകിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാൻ അവരെ നയിച്ചു.

ജീവിതപാഠം: ദൈവത്തിൻറെ വാഗ്ദാനങ്ങൾ അനുഭവിക്കുന്നതിൽ നിന്ന് മനുഷ്യഭയം എപ്പോഴും നമ്മെ തടയും. മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് ഭയപ്പെടുന്നതിനുപകരം, നാം ദൈവത്തെ ഭയപ്പെടുകയും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള അവൻ്റെ പദ്ധതികളിൽ വിശ്വസിക്കുകയും വേണം.

3. ഒറ്റയ്ക്ക് നിൽക്കാനുള്ള യേശുവിൻ്റെ ധൈര്യം

യേശു തന്നെ വലിയ സമ്മർദത്തെ അഭിമുഖീകരിച്ചു, വിശേഷിച്ചും സ്വന്തം ജനം അവനെ നിരസിച്ചപ്പോൾ. വരാനിരിക്കുന്ന കഷ്ടപ്പാടുകൾ അറിഞ്ഞിട്ടും, ഗെത്സമനെ തോട്ടത്തിൽ, ദൈവഹിതം നിറവേറാൻ അവൻ പ്രാർത്ഥിച്ചു (മത്തായി 26:39). സമപ്രായക്കാരുടെ സമ്മർദമോ മറ്റുള്ളവർ എന്തു വിചാരിച്ചേക്കുമെന്ന ഭയമോ യേശു തൻ്റെ പാതയെ നിർണയിക്കാൻ അനുവദിച്ചില്ല.

ജീവിതപാഠം: യേശുവിനെപ്പോലെ, നാം നമ്മുടെ പ്രവർത്തനങ്ങളെ ദൈവേഷ്ടവുമായി യോജിപ്പിക്കണം, അത് നമ്മെ ഏകനാക്കിയാലും. അവൻ്റെ അംഗീകാരം ലോകത്തിൻ്റെ സ്വീകാര്യതയേക്കാൾ വളരെ വലുതാണ്.

4.സമപ്രായക്കാരുടെ സമ്മർദ്ദത്തെ ചെറുക്കാനുള്ള പ്രായോഗിക വഴികൾ

  • ക്രിസ്തുവിലുള്ള നിങ്ങളുടെ വ്യക്തിത്വം അറിയുക: നിങ്ങൾ ദൈവത്തിൻ്റെ ഒരു പൈതലാണെന്ന് മനസ്സിലാക്കുക, അവൻ്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ജീവിക്കാൻ വേറിട്ടുനിൽക്കുക.
  • ശക്തമായ ഒരു പിന്തുണാ സംവിധാനം കെട്ടിപ്പടുക്കുക: നിങ്ങളുടെ വിശ്വാസത്തോട് വിശ്വസ്തത പുലർത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സഹവിശ്വാസികളുമായി നിങ്ങളെ വലയം ചെയ്യുക.
  • തിരുവെഴുത്തുകളിൽ ഉറച്ചു നിൽക്കുക: നിങ്ങളുടെ അടിസ്ഥാനമായി ദൈവവചനം ഉപയോഗിക്കുക. സമ്മർദ്ദം നേരിടുമ്പോൾ, അവൻ്റെ വാഗ്ദാനങ്ങളെയും സത്യത്തെയും കുറിച്ച് സ്വയം ഓർമ്മിപ്പിക്കുക.
  • ധൈര്യത്തിനായി പ്രാർത്ഥിക്കുക: അസ്വാസ്ഥ്യമുണ്ടെങ്കിൽപ്പോലും ഉറച്ചുനിൽക്കാനുള്ള ധൈര്യം നൽകാൻ ദൈവത്തോട് അപേക്ഷിക്കുക.

അന്തിമ പ്രതിഫലനം

ലോകം എല്ലായ്‌പ്പോഴും അതിൻ്റെ രൂപത്തോട് അനുയോജ്യമാകാൻ നമ്മെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കും, എന്നാൽ നമ്മൾ വ്യത്യസ്തരായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. മറ്റെല്ലാറ്റിനേക്കാളും ദൈവത്തോടാണ് നമ്മുടെ കൂറ് എന്ന് ഓർത്തുകൊണ്ട് അനുരൂപപ്പെടാനുള്ള ത്വരയെ നാം ചെറുക്കണം.

ഇന്ന് നിങ്ങൾ എന്ത് സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നു, ലോകത്തിൻ്റെ സ്വാധീനത്തിന് കീഴടങ്ങുന്നതിനു പകരം നിങ്ങൾക്ക് എങ്ങനെ ദൈവത്തിൻ്റെ സത്യത്തിൽ ഉറച്ചു നിൽക്കാൻ കഴിയും?

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ശ്രദ്ധാശൈഥില്യങ്ങളുടെയും വെല്ലുവിളികളുടെയും ലോകത്ത്, ലക്ഷ്യബോധവും വിശ്വസ്തവുമായ ജീവിതം നയിക്കുന്നതിന് നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്. പിറുപിറുക്കൽ, സമപ്രായക്കാരുടെ സമ്മർദ്ദം, അലംഭാവം എന്നിവ പോലുള്ള പൊതുവായ പോരാട്ടങ്ങൾ പര്യവേക്ഷണം ചെയ്ത് ചെയ്യാൻ തിരുവെഴുത്തുകളിൽ വേരൂന്നിയ പ്രായോഗിക പാഠങ്ങൾ വാഗ്ദാനം ചെയ്യാൻ നാം ഇതിലൂടെ പരിശ്രമിക്കുന്നു. ജീവിതത്തിൻ്റെ പരീക്ഷണങ്ങളെ നേരിടാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും അവരുടെ ഹൃദയങ്ങളെ ദൈവേഷ്ടവുമായി യോജിപ്പിക്കാനും വിശ്വാസികളെ സഹായിക്കുന്നതിന് ഓരോ ദിവസവും ഉൾക്കാഴ്ചകളും പ്രവർത്തനക്ഷമമായ നടപടികളും നൽകുന്നു. ദൈവത്തിന്റെ മഹത്വത്തിനായി മനഃപൂർവം ജീവിക്കാൻ നമുക്ക് ഒന്നു ചേർന്ന് യാത്ര ചെയ്യാം.

More

ഈ പ്ലാൻ‌ നൽ‌കിയതിന് Annie David ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: ruminatewithannie.in