മഹത്വത്തെ വീണ്ടും അവകാശമാക്കുകഉദാഹരണം

സര്‍വ്വസാധാരണമായവയിലെ മഹത്വം
ജോസഫും മറിയയും വളരെ ചെറുപ്പവും വൈവാഹിക ജീവിതത്തെകുറിച്ചോ കുടുംബ ജീവിതത്തെകുറിച്ചോ അനുഭവസാമ്പത്തില്ലാത്തവരായിരുന്നു എന്നിരുന്നാലും അവർ തമ്മിൽ പരസ്പരം അറിഞ്ഞു ജീവിയ്ക്കുന്നതിനു മുന്നേ തന്നെ അവർക്കു കുഞ്ഞുങ്ങളെ വളർത്തുവാനുള്ള ഒരു പ്രതേക സ്വർഗ്ഗിയ വിളി ലഭിച്ചിരുന്നു. അവർ ഒരു സാധാരണ കുഞ്ഞിന്റെ മാതാപിതാക്കളായിരുന്നില്ല,മറിച്ച് ദൈവപുത്രന്റെ മാതാപിതാക്കളായിരുന്നു. സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുക! ലൂക്കോസ്രണ്ടാംഅധ്യായം വായിക്കുമ്പോൾ,രാജ്യവ്യാപകമായ ഒരു പേരുചേർക്കലിന്റെ ഭാഗമായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിന് മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന അവരുടെ ജീവിതത്തിലെ മറ്റൊരു സംഭവത്തിന്റെ വിശദാംശങ്ങൾ നമുക്ക് വായിക്കുവാൻ കഴിയും. മറിയയുടെ പ്രസവത്തിന്റെ അവസാന ദിനങ്ങളോടടുത്തു അവർ യാത്ര ചെയ്യുവാൻ നിർബന്ധിതരാവുകയും അതുകാരണം പ്രസവശേഷം കുഞ്ഞിനെ ബെത്‌ലഹേമിൽ കന്നുകാലികൾക്കു വേണ്ടിയുള്ള ഒരു തൊഴുത്തിൽ കിടുത്തേണ്ടിയുംവന്നു. തന്റെ പ്രിയപുത്രൻ ഏറ്റവും ലളിതമായ ക്രമീകരണങ്ങളിൽ ജനിക്കുന്നതിനായി ദൈവം മനഃപൂർവ്വമായി ഒരു ചരിത്രത്തെ ഈ വിധത്തിൽ മെനെഞ്ഞത് വളരെ കൗതുകകരമാണ്. ലളിതമായി എന്നുപറഞ്ഞാൽ,മാറിയ തന്റെ നവജാതശിശുവിനെ ഒരു തുണിയിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി,എന്തുകൊണ്ടെന്നാൽ അവർക്ക് സത്രത്തിൽ തങ്ങളുടെ നവജാതശിശുവിനെ കിടത്താൻ ഇടംകിട്ടിയില്ല. അവിടെ മൃഗങ്ങളുടെ അപസ്വരങ്ങളും,തൊഴുത്തിന്റെ ദുർഗന്ധവും. പ്രകൃതിയുടെ മറ്റു പല ഘടകങ്ങളും ഒരു പരിധിവരെ ഉണ്ടായിരിന്നിരിയ്ക്കണം.
അടുത്ത കാലത്തായി ടെലിവിഷനും സമൂഹ മാധ്യമങ്ങളും മനുഷ്യ ജീവിതാനത്തിന്റെ ഭാഗമായതോടെ,എല്ലാവരുംഅസാധാരണവും,വൈദഗ്‌ദ്ധ്യമുള്ളതും,വിജയകരവുമായ ഒരു ജീവിതം നയിക്കുവാനുള്ള സമ്മർദ്ദത്തിലാണ്.നമുക്ക് സമൂഹത്തിലുള്ള പ്രീതിച്ഛായ ഏറ്റവും മികച്ചതാക്കുവാൻ നാം ആഗ്രഹിക്കുന്നു,വളരെവിലകൂടിയ വസ്ത്രങ്ങൾ ധരിക്കുകായും,വളരെ ആർഭാടകരമായ ആഘോഷങ്ങൾ സംഘടിപ്പിക്കകായും,നമുക്ക് ചുറ്റുമുള്ളവരുമായി ഒത്തുപോകാൻ ഗംഭീരമായ പലതും നാം ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. സാമാന്യമയത് വളരെ മുഷിപ്പിയ്ക്കുന്നെതെന്നു നാം അനുമാനിക്കുന്നു. സാധാരണമായി നടക്കുന്നത് വൈചിത്യ്രമില്ലാത്തത് എന്നു നാം കരുതുന്നു. എന്നാൽ യേശു നമ്മുടെ ജീവിതത്തിൽ ഇടപെടുവാൻ നമ്മുടെ ലളിത ജീവിതം വളരെ അനിവാരിയമാണെന്നു നാം മറന്നുപോകുന്നു. അതുകാരണം നാം സാധാരണ അനുഭവിയ്ക്കുന്ന സന്തോഷത്തെ പലപ്പോഴും നാം വിലകുറച്ചു കാണിക്കുന്നു. എം.എസ്.ജി തർജിമയിലെ റോമാർക്കു എഴുതിയ ലേഖനംപന്ത്രണ്ടാം അധ്യായം ഒന്നാംവാക്യം(12:1)പറയുന്നു “അയതിനാൽ നിങ്ങൾ എനിയ്ക്കുവേണ്ടി ചെയ്യേണ്ടത് ഇതാകുന്നു,ദൈവം നിങ്ങളെ സഹായിക്കുന്നു: നിങ്ങളുടെ ദൈനംദിനത്തെ ജീവിതത്തെ ശ്രേദ്ധയോടെ കാണുക,അതായതു നിങ്ങളുടെ ഉറക്കാം,ഭക്ഷണം കഴിക്കൽ,ജോലിക്ക് പോകുന്നത്,നിങ്ങൾ ചുറ്റിനടന്ന് നടക്കുന്നത് എല്ലാംതന്നെ ദൈവസന്നിധിയിൽ ഒരു വഴിപാടായി അർപ്പിയ്ക്കുക. ദൈവം നിങ്ങൾക്കായി ചെയ്യുന്നത് വളരെ സ്നേഹത്തോടെ സ്വീകരിയ്ക്കുന്നതാണ് നിങ്ങൾക്ക് അവനുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.”
ഇവയെല്ലാം നിങ്ങൾ യേശുവിന് മുന്നിൽ സമർപ്പിക്കുമ്പോൾ നിങ്ങൾക്കു ഏറ്റവും വലിയ ഒരു ലക്ഷ്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതം നയിക്കാനാകും. ഇത് ചെയ്യുന്നതിലൂടെ,നിങ്ങൾ അവനു അതിരറ്റ മഹത്വം കൊടുക്കുന്നു.
പ്രതിജ്ഞ:യേശുവേ,എന്റെ ജീവിതം അങ്ങേയ്ക്കുള്ളതാണ്. അതിന്റെ ഓരോ ഭാഗവും അവിടെത്തേതാണ്. എന്റെ ജീവിതത്തിൽനിന്നും ഏറ്റവും മികച്ചത് നീ പുറത്തുകൊണ്ടുവരുമെന്ന് എനിക്കറിയാം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു
