ബൈബിള്‍ ജീവിക്കുന്നുഉദാഹരണം

ബൈബിൾ ജീവനുള്ളതാണ്
ബൈബിൾ നമുക്കുള്ള ദൈവവചനമാണ്. ദൈവം മനുഷ്യരിലൂടെ തന്റെ സ്വഭാവത്തെക്കുറിച്ചും മനുഷ്യരാശിയെ സംരക്ഷിക്കാനും വീണ്ടെടുക്കാനും ഉള്ള അവന്റെ പദ്ധതികളെക്കുറിച്ചും പറഞ്ഞിട്ടുള്ള ഒരു ലിഖിത വിവരണമാണ് ഇത്. അത് ദൈവനിശ്വസ്തമായതിനാൽ, തിരുവെഴുത്തിലെ ഓരോ ഭാഗത്തിനും നമ്മളെ ഉപദേശിക്കാനും നമ്മുടെ തെറ്റ് തിരുത്താനും നമ്മളിൽ പരിവർത്തനം വരുത്താനും ഉള്ള ശക്തിയുണ്ട്.
നിങ്ങളുടെ മനസ്സ് പുതുക്കപ്പെട്ടതായി അനുഭവിച്ചറിഞ്ഞ, അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ചില വശങ്ങൾക്ക് മാറ്റം വന്നതായി തിരിച്ചറിഞ്ഞ ഒരു സമയത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ തിരുവെഴുത്തുകൾ പതിവായി വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വെല്ലുവിളിക്കാൻ പോലും ഉള്ള അതിന്റെ ശക്തി നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. ബൈബിളിൽ ഒരു ചരിത്ര പാഠത്തേക്കാൾ കൂടുതല്‍ അടങ്ങിയിരിക്കുന്നു. ദൈവം ചെയ്തിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അത് പറയുന്നുണ്ടെങ്കിലും, ദൈവം ഭാവിയിൽ എന്ത് ചെയ്യുമെന്ന് അത് നമുക്ക് കാണിച്ചുതരുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം ദൈവം മറ നീക്കിയെടുത്തിട്ടുള്ള ഒരു കഥ അത് വെളിപ്പെടുത്തുന്നു; അവൻ നമ്മളിലൂടെ പറയാൻ ആഗ്രഹിക്കുന്ന ഒരു കഥ.ദൈവത്തിന്റെ വചനം കാലത്തിന്റെ ആരംഭം മുതൽ ജനങ്ങളുടെ ഹൃദയങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്, അതിന്റെ സ്വാധീനം നഗരങ്ങളെയും രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും പരിവർത്തനത്തിന് സഹായിച്ചിട്ടുണ്ട്.
അതിനാൽ ഈ ആഴ്ച, ചരിത്രത്തിലുടനീളം ക്രിസ്ത്യാനികളിലൂടെ ദൈവം പറയുന്ന സംഭവവിവരണം പരിശോധിച്ച് ബൈബിൾ എങ്ങനെയാണ് നമ്മുടെ ലോകത്ത് ജീവനുള്ളതും പ്രചോദനം പകരുന്നതും ആയിരിക്കുന്നതെന്ന് നമുക്ക് നോക്കാം—ഇരുട്ടിനെ ഭേദിച്ച് മുന്നേറാനും പ്രത്യാശ പകരാനും ജീവൻ വീണ്ടെടുക്കാനും ലോകത്തെ മാറ്റിമറിക്കാനുമുള്ള ബൈബിളിന്റെ കഴിവ് തുറന്നുകാട്ടുന്ന ഒരു സംഭവവിവരണം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

കാലത്തിന്റെ ആരംഭം മുതൽ, ദൈവത്തിന്റെ വചനം സജീവമായി ഹൃദയങ്ങളും മനസ്സുകളും വീണ്ടെടുത്തിരിക്കുന്നു—ദൈവം ഇതുവരെ അത് പൂർത്തിയാക്കിയിട്ടില്ല. 7 ദിവസത്തെ ഈ പ്രത്യേക പ്ലാനിൽ, ചരിത്രത്തെ സ്വാധീനിക്കുന്നതിനും ലോകമെമ്പാടുമുള്ള ജീവിതങ്ങൾക്ക് മാറ്റം വരുത്തുന്നതിനും ദൈവം ബൈബിൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് ജീവിതത്തിൽ പരിവർത്തനം വരുത്താനുള്ള തിരുവെഴുത്തിന്റെ ശക്തി നമുക്ക് പ്രകീര്‍ത്തിക്കാം.
More
ബന്ധപ്പെട്ട പദ്ധതികൾ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ
