പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 12 ദിവസം

മുൻപേ നടക്കുന്ന ദൈവം

കത്തുന്ന മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ട് മോശയെ വിളിച്ചു യിസ്രായേൽ മക്കളെ വിടുവിച്ചുകൊണ്ടുവരുവാൻ നായകനായി നിയമിച്ച ദൈവം എന്നും അവർക്ക് മുൻപേ നടന്നിരുന്നു. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജം കൊണ്ടും ദൈവം അവരെ മിസ്രയീമിൽ നിന്നും പുറപ്പെടുവിച്ചു, പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും നൽകി അവരെ അത്ഭുതമായി നടത്തി. യോശുവയും ദൗത്യം ഏറ്റെടുത്തപ്പോൾ അതുതന്നെ പറയുന്നു; 'ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക'. ഒരു മഹാസമൂഹത്തെ അന്ന് ദൈവം നടത്തിയെങ്കിൽ ഇന്നും അവിടുന്നു തന്റെ മക്കൾക്ക് മുമ്പേ നടക്കുന്നു.



തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com