ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്ഉദാഹരണം

ഗത്സമനെ അനുഭവം | ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് ദിനം 3
ആമുഖം
മാനസികമോ ആത്മികമോ ആയ വലിയ വ്യഥയെ ആണ് ഗത്സമനെ അനുഭവം എന്നു പറയുന്നത്. തന്‍റെ മരണത്തിന് തൊട്ട് മുമ്പുള്ള രാത്രിയില്‍ യേശു ഗത്സമനെ തോട്ടത്തില്‍ മൂന്ന് ശിഷ്യന്മാരുമായി എത്തി. ഇവിടെയാണ് യേശു നമ്മുടെ മാനുഷിക അവസ്ഥ പങ്ക് വെച്ചത് - വേദന, ആകാംക്ഷ, ഭയം. ആ രാത്രി മുഴുവന്‍ താന്‍ പോരാടി പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു. അനേക മണിക്കൂറുകളിലെ പ്രാര്‍ത്ഥനയുടെ അവസാനം പിതാവ് തനിക്കായി ഒരുക്കിയ പാതയെ അഭിമുഖീകരിക്കുവാന്‍ യേശു തയ്യാറായി.
ഒരു നിമിഷം ചിന്തിക്കുക
· കഴിഞ്ഞ കാലങ്ങളില്‍ കര്‍ത്താവ് നിങ്ങളെ നില നിര്‍ത്തിയ ഒരു അവസരം ഏതായിരുന്നു ?
· സ്വയം കടന്നു പോകാന്‍ സാധിക്കാതിരുന്ന ദു:ഖകരമായ ഒരു അവസരം ഏതായിരുന്നു ?
വിശ്വാസത്തിന്‍റെ ചുവട്
നിങ്ങളുടെ ഹൃദയത്തിലെ മുറിവ് സുഖപ്പെടുത്താന്‍ യേശുവിനെ ക്ഷണിക്കുക. സ്വയം കടന്നു പോകാന്‍ സാധിക്കാതിരുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങളെ നിലനിര്‍ത്തിയതിന് നന്ദി പറയുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com/DigitalEasterExperience2020
ബന്ധപ്പെട്ട പദ്ധതികൾ

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

കോവിഡ് കാലം മടങ്ങിവരവിന്റെ കാലം (പാ. ജോസ് വർഗീസ്)

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1

ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക
