പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം

ചിന്താകുലങ്ങൾ
എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല, നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു (യെശയ്യാവ് 55:8)
ചിന്താഭാരം മനുഷ്യന്റെ ഉറക്കം കെടുത്താറുണ്ട്. എത്ര ചിന്തിച്ചിട്ടും പരിഹാരം കാണാൻ കഴിയാത്ത വിഷയങ്ങളോടു മല്ലടിക്കുകയാണ് പലരും. അവയിൽ പലതും സഹപ്രവർത്തകരോടോ കുടുംബാംഗങ്ങളോടോ ബന്ധുമിത്രാദികളോടോ അയല്ക്കാരോടോ ഒക്കെയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടാകുന്നതായിരിക്കും. ആരോടെങ്കിലും പിണക്കം ഉള്ളിലുണ്ടെങ്കിൽ ആ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വിഷയം വരുമ്പോൾ ആ പിണക്കത്തെ മുൻനിർത്തിയേ നമുക്കു ചിന്തിക്കാൻ കഴിയൂ. അങ്ങനെ, പ്രായോഗികമല്ലാത്ത ചിന്തകളാൽ മനസ്സു കുഴയും. അതു ദൈവഹിതത്തിനെതിരായതിനാൽ ദൈവാത്മാവും ഉള്ളത്തെ വിലക്കും. അതുപോലെ മനസ്സിനുള്ളിൽ അടിഞ്ഞിരിക്കുന്ന ചില ഭാവങ്ങളെ താലോലിച്ചും അതിന്റെ മുൻഗണനകളെ സംരക്ഷിച്ചുംകൊണ്ട് വിഷയങ്ങളെ സമീപിക്കുന്നതിനാലാണ് പലപ്പോഴും ചിന്തകൾ എങ്ങുമെത്താതെ കുഴയുന്നത്. നമ്മിൽ രൂഢമൂലമായിരിക്കുന്ന അത്തരം ഭാവങ്ങളെ പിഴുതെടുക്കുക എന്നതായിരിക്കും ദൈവത്തിന്റെ ഉദ്ദേശ്യം. ആയതിനാൽ നമ്മുടെ സ്വന്തം ചിന്തകളെയും നിലപാടുകളെയും പ്രോത്സാഹിപ്പിക്കാൻ ദൈവത്തിനു കഴിയുകയില്ല. നാം ദൈവഹിതത്തോടു രമ്യപ്പെടുന്നതു വരെ ഉള്ളിലെ സംഘർഷം അടങ്ങുകയുമില്ല. ദൈവസഹായം കൂടാതെ സ്വന്തം പദ്ധതികളെ വിജയിപ്പിക്കാൻ നാം പ്രാപ്തരല്ലാത്തതിനാൽ ആ ഉദ്യമം തുടക്കത്തിലെ ഉപേക്ഷിക്കുന്നതാണു നല്ലത്. ഒരുപക്ഷേ നാം നേടുകയാണെന്നു തോന്നിയാലും വൻപരാജയത്തിലായിരിക്കും അവസാനം. ചില കാര്യങ്ങളിൽ വചനത്തിലെ വ്യവസ്ഥകൾക്കും ദൈവഹിതത്തിനും വിധേയപ്പെട്ടു പരിമിതപ്പെടുന്നതു സാഹചര്യങ്ങൾക്കു യോജിച്ചതല്ലെന്നും ബുദ്ധികേടായിരിക്കുമെന്നുമൊക്കെയുള്ള ആലോചന ഉള്ളിലുയരാം. എന്നാൽ അതു ദൈവത്തിന്റെ വിചാരങ്ങളുടെയും വഴികളുടെയും മഹത്വം ഉൾക്കൊള്ളാനുള്ള വലിപ്പം നമുക്കില്ലാത്തതുകൊണ്ടാണ്. നമുക്കായി വിചാരപ്പെടാൻ ഒരു കർത്താവുണ്ട് എന്നറിഞ്ഞ് ശാന്തമായ മനസ്സുള്ളവരാകാം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.
More
ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org
ബന്ധപ്പെട്ട പദ്ധതികൾ

രൂപാന്തരത്തിനായി രൂപാന്തരപ്പെടുക

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

കോവിഡ് കാലം മടങ്ങിവരവിന്റെ കാലം (പാ. ജോസ് വർഗീസ്)

പ്രത്യാശ ശബ്ദം

പ്രത്യാശ ശബ്ദം

പറന്നുപോകും നാം ഒരിക്കൽ

മനസ്സിന്റെ യുദ്ധക്കളം ധ്യാനചിന്തകള്‍

ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1
