സങ്കീർത്തനങ്ങൾ 79:8-13
സങ്കീർത്തനങ്ങൾ 79:8-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങളുടെ പൂർവന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ച്, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ. അവരുടെ ദൈവം എവിടെ എന്ന് ജാതികൾ പറയുന്നത് എന്തിന്? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങൾ കാൺകെ ജാതികളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ. ബദ്ധന്മാരുടെ ദീർഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കേണമേ. കർത്താവേ, ഞങ്ങളുടെ അയൽക്കാർ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്ക് പകരം കൊടുക്കേണമേ. എന്നാൽ നിന്റെ ജനവും നിന്റെ മേച്ചൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
സങ്കീർത്തനങ്ങൾ 79:8-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങളുടെ പൂർവികരുടെ അകൃത്യങ്ങൾക്ക് ഞങ്ങളെ ശിക്ഷിക്കരുതേ. അവിടുത്തെ കാരുണ്യം ഇപ്പോൾ ഞങ്ങളുടെമേൽ ചൊരിയണമേ. ഞങ്ങൾ ആകെ തകർന്നിരിക്കുന്നു. ഞങ്ങളുടെ രക്ഷകനായ ദൈവമേ, സഹായിച്ചാലും; അവിടുത്തെ നാമമഹത്ത്വത്തിനു വേണ്ടി ഞങ്ങളെ വിടുവിക്കണമേ, തിരുനാമത്തെപ്രതി ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. ‘നിങ്ങളുടെ ദൈവം എവിടെ?’ എന്നു ജനതകൾ, ഞങ്ങളോടു ചോദിക്കാൻ ഇടയാക്കരുതേ. അവിടുത്തെ ദാസന്മാരുടെ രക്തം ചിന്തിയതിന്റെ ശിക്ഷ, അന്യജനതകൾ അനുഭവിക്കുന്നതു കാണാൻ ഞങ്ങൾക്ക് ഇടയാക്കണമേ. ബന്ദികളുടെ ഞരക്കം കേൾക്കണമേ. ശത്രുക്കൾ മരണത്തിനു വിധിച്ചിട്ടുള്ളവരെ അവിടുത്തെ മഹാശക്തിയാൽ വിടുവിക്കണമേ. സർവേശ്വരാ, ഞങ്ങളുടെ അയൽരാജ്യങ്ങൾ, അങ്ങയെ അധിക്ഷേപിച്ചതിന് ഏഴിരട്ടി അവർക്കു പകരം നല്‌കണമേ. അപ്പോൾ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ, എന്നും സ്തോത്രം അർപ്പിക്കും. ഞങ്ങൾ എന്നും അങ്ങയെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 79:8-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ; അങ്ങേയുടെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങേയുടെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; അങ്ങേയുടെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്, ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യേണമേ. “അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നത് എന്തിന്? അങ്ങേയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ. ബദ്ധന്മാരുടെ നെടുവീർപ്പ് അങ്ങേയുടെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ അങ്ങ് അങ്ങേയുടെ മഹാശക്തിയാൽ രക്ഷിക്കേണമേ. കർത്താവേ, ഞങ്ങളുടെ അയല്ക്കാർ അങ്ങയെ നിന്ദിച്ച നിന്ദ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കേണമേ. എന്നാൽ അങ്ങേയുടെ ജനവും അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ അങ്ങേയുടെ സ്തുതിയെ പ്രസ്താവിക്കും.
സങ്കീർത്തനങ്ങൾ 79:8-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങളുടെ പൂർവ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ. അവരുടെ ദൈവം എവിടെ എന്നു ജാതികൾ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങൾ കാൺകെ ജാതികളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ. ബദ്ധന്മാരുടെ ദീർഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കേണമേ. കർത്താവേ, ഞങ്ങളുടെ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്കു പകരം കൊടുക്കേണമേ. എന്നാൽ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
സങ്കീർത്തനങ്ങൾ 79:8-13 സമകാലിക മലയാളവിവർത്തനം (MCV)
ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ; അവിടത്തെ കരുണ അതിവേഗം ഞങ്ങളെ സന്ദർശിക്കണമേ, ഞങ്ങൾ അതിതീക്ഷ്ണമായ ആവശ്യത്തിൽ ആയിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ; അവിടത്തെ നാമംനിമിത്തം ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ. രാഷ്ട്രങ്ങളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,” എന്നു ചോദിപ്പിക്കുന്നതെന്തിന്? അവിടത്തെ സേവകരുടെ രക്തംചൊരിഞ്ഞതിനുള്ള പ്രതികാരം ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽവെച്ചുതന്നെ രാഷ്ട്രങ്ങൾക്കിടയിൽ അവിടന്ന് നടപ്പിലാക്കണമേ. ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ; മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ അവിടത്തെ കൈകളുടെ ശക്തിയാൽ സ്വതന്ത്രരാക്കണമേ. കർത്താവേ, ഞങ്ങളുടെ അയൽവാസികൾ അങ്ങേക്കെതിരായി നടത്തിയ അധിക്ഷേപങ്ങൾക്കുള്ള ശിക്ഷ ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്കുതന്നെ നൽകണമേ. അപ്പോൾ അവിടത്തെ ജനമായ ഞങ്ങൾ—അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റം— അങ്ങയെ നിത്യം സ്തുതിക്കും; ഞങ്ങൾ അവിടത്തെ സ്തുതി തലമുറതലമുറകളോളം പ്രസ്താവിക്കും. സംഗീതസംവിധായകന്. “സാരസസാക്ഷ്യം” എന്ന രാഗത്തിൽ.