SAM 79:8-13

SAM 79:8-13 MALCLBSI

ഞങ്ങളുടെ പൂർവികരുടെ അകൃത്യങ്ങൾക്ക് ഞങ്ങളെ ശിക്ഷിക്കരുതേ. അവിടുത്തെ കാരുണ്യം ഇപ്പോൾ ഞങ്ങളുടെമേൽ ചൊരിയണമേ. ഞങ്ങൾ ആകെ തകർന്നിരിക്കുന്നു. ഞങ്ങളുടെ രക്ഷകനായ ദൈവമേ, സഹായിച്ചാലും; അവിടുത്തെ നാമമഹത്ത്വത്തിനു വേണ്ടി ഞങ്ങളെ വിടുവിക്കണമേ, തിരുനാമത്തെപ്രതി ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. ‘നിങ്ങളുടെ ദൈവം എവിടെ?’ എന്നു ജനതകൾ, ഞങ്ങളോടു ചോദിക്കാൻ ഇടയാക്കരുതേ. അവിടുത്തെ ദാസന്മാരുടെ രക്തം ചിന്തിയതിന്റെ ശിക്ഷ, അന്യജനതകൾ അനുഭവിക്കുന്നതു കാണാൻ ഞങ്ങൾക്ക് ഇടയാക്കണമേ. ബന്ദികളുടെ ഞരക്കം കേൾക്കണമേ. ശത്രുക്കൾ മരണത്തിനു വിധിച്ചിട്ടുള്ളവരെ അവിടുത്തെ മഹാശക്തിയാൽ വിടുവിക്കണമേ. സർവേശ്വരാ, ഞങ്ങളുടെ അയൽരാജ്യങ്ങൾ, അങ്ങയെ അധിക്ഷേപിച്ചതിന് ഏഴിരട്ടി അവർക്കു പകരം നല്‌കണമേ. അപ്പോൾ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ, എന്നും സ്തോത്രം അർപ്പിക്കും. ഞങ്ങൾ എന്നും അങ്ങയെ സ്തുതിക്കും.

SAM 79 വായിക്കുക