സങ്കീർത്തനങ്ങൾ 24:7-10
സങ്കീർത്തനങ്ങൾ 24:7-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. മഹത്ത്വത്തിന്റെ രാജാവ് ആർ? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. മഹത്ത്വത്തിന്റെ രാജാവ് ആർ? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്ത്വത്തിന്റെ രാജാവ്. സേലാ.
സങ്കീർത്തനങ്ങൾ 24:7-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പടിവാതിലുകളേ, നിങ്ങൾ തലകൾ ഉയർത്തുവിൻ; പുരാതന കവാടങ്ങളേ, ഉയർന്നു നില്ക്കുവിൻ. മഹത്ത്വപൂർണനായ രാജാവ് പ്രവേശിക്കട്ടെ. ആരാണ് മഹത്ത്വപൂർണനായ രാജാവ്? ശക്തനും വീരനുമായ സർവേശ്വരൻ, യുദ്ധവീരനായ അവിടുന്നുതന്നെ. പടിവാതിലുകളേ, നിങ്ങൾ തലകൾ ഉയർത്തുവിൻ, പുരാതനകവാടങ്ങളേ, ഉയർന്നു നില്ക്കുവിൻ; മഹത്ത്വപൂർണനായ രാജാവ് പ്രവേശിക്കട്ടെ. ആരാണു മഹത്ത്വപൂർണനായ രാജാവ്? സർവശക്തനായ സർവേശ്വരൻതന്നെ. അവിടുന്നാണു മഹത്ത്വപൂർണനായ രാജാവ്.
സങ്കീർത്തനങ്ങൾ 24:7-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. മഹത്വത്തിന്റെ രാജാവ് ആര്? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. മഹത്വത്തിന്റെ രാജാവ് ആര്? സൈന്യങ്ങളുടെ യഹോവ തന്നെ; അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്. സേലാ.
സങ്കീർത്തനങ്ങൾ 24:7-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ. മഹത്വത്തിന്റെ രാജാവു ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ. വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ. മഹത്വത്തിന്റെ രാജാവു ആർ? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.
സങ്കീർത്തനങ്ങൾ 24:7-10 സമകാലിക മലയാളവിവർത്തനം (MCV)
കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. മഹത്ത്വത്തിന്റെ രാജാവ് ആരാണ്? ശക്തനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവതന്നെ. കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. മഹത്ത്വത്തിന്റെ രാജാവ് ആരാണ്? സൈന്യങ്ങളുടെ യഹോവ— അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. സേലാ.