SAM 24

24
മഹത്ത്വത്തിന്റെ രാജാവ്
ദാവീദിന്റെ ഒരു സങ്കീർത്തനം
1ഭൂമിയും അതിലുള്ള സമസ്തവും;
ഭൂതലവും അതിലെ സർവനിവാസികളും സർവേശ്വരൻറേതത്രെ.
2സമുദ്രങ്ങളുടെമേൽ അവിടുന്ന് അതിനെ സ്ഥാപിച്ചു;
പ്രവാഹങ്ങളുടെമേൽ അവിടുന്ന് അതിനെ ഉറപ്പിച്ചു.
3സർവേശ്വരന്റെ #24:3 പർവതത്തിൽ = ദേവാലയം സ്ഥാപിച്ചിരിക്കുന്ന സീയോൻ പർവതം.പർവതത്തിൽ ആർ കയറും?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആർ നില്‌ക്കും?
4ചിന്തയിലും പ്രവൃത്തിയിലും നിർമ്മലനായവൻ.
മിഥ്യാമൂർത്തികളെ ആരാധിക്കാത്തവനും
കള്ളസ്സത്യം ചെയ്യാത്തവനുംതന്നെ.
5സർവേശ്വരൻ അവനെ അനുഗ്രഹിക്കും,
രക്ഷകനായ ദൈവം അവൻ നിർദോഷി എന്നു പ്രഖ്യാപിക്കും.
6ഇങ്ങനെയുള്ളവരാണു ദൈവത്തെ ആരാധിക്കുന്ന ജനം.
യാക്കോബിന്റെ ദൈവമേ, അവിടുത്തെ
ദർശനം ആഗ്രഹിക്കുന്നവർ ഇവർതന്നെ.
7പടിവാതിലുകളേ, നിങ്ങൾ തലകൾ ഉയർത്തുവിൻ;
പുരാതന കവാടങ്ങളേ, ഉയർന്നു നില്‌ക്കുവിൻ.
മഹത്ത്വപൂർണനായ രാജാവ് പ്രവേശിക്കട്ടെ.
8ആരാണ് മഹത്ത്വപൂർണനായ രാജാവ്?
ശക്തനും വീരനുമായ സർവേശ്വരൻ,
യുദ്ധവീരനായ അവിടുന്നുതന്നെ.
9പടിവാതിലുകളേ, നിങ്ങൾ തലകൾ ഉയർത്തുവിൻ,
പുരാതനകവാടങ്ങളേ, ഉയർന്നു നില്‌ക്കുവിൻ;
മഹത്ത്വപൂർണനായ രാജാവ് പ്രവേശിക്കട്ടെ.
10ആരാണു മഹത്ത്വപൂർണനായ രാജാവ്?
സർവശക്തനായ സർവേശ്വരൻതന്നെ.
അവിടുന്നാണു മഹത്ത്വപൂർണനായ രാജാവ്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 24: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു