സങ്കീർത്തനങ്ങൾ 22:27-29
സങ്കീർത്തനങ്ങൾ 22:27-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയുടെ അറുതികളൊക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും; രാജത്വം യഹോവയ്ക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു. ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനുംകൂടെ.
സങ്കീർത്തനങ്ങൾ 22:27-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയിലെ സകല ജനതകളും സർവേശ്വരനെ അനുസ്മരിച്ച്, അവിടുത്തെ സന്നിധിയിലേക്കു തിരിയും; ജനതകളുടെ സമസ്തഗോത്രങ്ങളും അവിടുത്തെ നമസ്കരിക്കും; സർവേശ്വരനാണല്ലോ രാജാവ്; അവിടുന്ന് ജനതകളെ ഭരിക്കുന്നു. ഗർവിഷ്ഠർ അവിടുത്തെ മുമ്പിൽ ശിരസ്സു നമിക്കും; സർവമർത്യരും അവിടുത്തെ കുമ്പിടും. സ്വജീവനെ രക്ഷിക്കാൻ കഴിയാതെ പൂഴിയിലേക്കു മടങ്ങുന്നവരും അവിടുത്തെ വന്ദിക്കും.
സങ്കീർത്തനങ്ങൾ 22:27-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; സകലവംശങ്ങളും അവന്റെ മുൻപാകെ നമസ്കരിക്കും. രാജത്വം യഹോവയ്ക്കുള്ളതല്ലയോ; അവിടുന്ന് ജനതയെ ഭരിക്കുന്നു. ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ആരാധിക്കും; തന്റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവിടുത്തെ മുൻപാകെ കുമ്പിടും.
സങ്കീർത്തനങ്ങൾ 22:27-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും. രാജത്വം യഹോവെക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു. ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനും കൂടെ.
സങ്കീർത്തനങ്ങൾ 22:27-29 സമകാലിക മലയാളവിവർത്തനം (MCV)
ഭൂമിയുടെ അതിരുകളെല്ലാം യഹോവയെ ഓർത്ത് തിരുസന്നിധിയിലേക്കു തിരിയും, രാഷ്ട്രങ്ങളിലെ കുടുംബങ്ങളെല്ലാം തിരുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കും, ആധിപത്യം യഹോവയ്ക്കുള്ളത് അവിടന്ന് സകലരാഷ്ട്രങ്ങളിലും വാഴുന്നു. ഭൂമിയിലെ സകലസമ്പന്നരും ഭക്ഷിച്ച് ആരാധിക്കട്ടെ പൊടിയിലേക്കിറങ്ങുന്നവർ അവിടത്തെ മുമ്പിൽ മുട്ടുമടക്കും— സ്വന്തം ജീവൻ നിലനിർത്താൻ കഴിയാത്തവർതന്നെ.