സങ്കീർത്തനങ്ങൾ 136:1-12

സങ്കീർത്തനങ്ങൾ 136:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. ദൈവാധിദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. കർത്താധികർത്താവിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. ഏകനായി മഹാദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. പകൽ വാഴുവാൻ സൂര്യനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്.

സങ്കീർത്തനങ്ങൾ 136:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ദേവാധിദേവനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. കർത്താധികർത്താവിനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു മാത്രമാണു മഹാദ്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ദിവ്യജ്ഞാനത്താൽ ആകാശത്തെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ജലത്തിന്മീതെ ഭൂമിയെ വിരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു വലിയ പ്രകാശഗോളങ്ങളെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. പകൽ വാഴുവാൻ സൂര്യനെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്ന് ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ചു, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്ന് അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും അവരെ വിടുവിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

സങ്കീർത്തനങ്ങൾ 136:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്. ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്. കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്. ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.

സങ്കീർത്തനങ്ങൾ 136:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു. ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു. കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു. ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. പകൽ വാഴുവാൻ സൂര്യനെയും - അവന്റെ ദയ എന്നേക്കുമുള്ളതു. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ- അവന്റെ ദയ എന്നേക്കുമുള്ളതു.

സങ്കീർത്തനങ്ങൾ 136:1-12 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഏകദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. വിവേകത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. ജലപ്പരപ്പിനുമീതേ ഭൂമിയെ വിരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ— അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. പകലിന്റെ അധിപതിയായി സൂര്യനെയും, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. രാത്രിയുടെ അധിപതിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറപ്പെടുവിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലുംതന്നെ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.