സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ദേവാധിദേവനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. കർത്താധികർത്താവിനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു മാത്രമാണു മഹാദ്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ദിവ്യജ്ഞാനത്താൽ ആകാശത്തെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ജലത്തിന്മീതെ ഭൂമിയെ വിരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു വലിയ പ്രകാശഗോളങ്ങളെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. പകൽ വാഴുവാൻ സൂര്യനെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്ന് ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ചു, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്ന് അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും അവരെ വിടുവിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
SAM 136 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 136:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ