സങ്കീർത്തനങ്ങൾ 133:1-3
സങ്കീർത്തനങ്ങൾ 133:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! അതു വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന താടിയിലേക്ക്, അഹരോന്റെ താടിയിലേക്കു തന്നെ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും സീയോൻപർവതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നത്.
സങ്കീർത്തനങ്ങൾ 133:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര മനോഹരവും ആനന്ദദായകവുമാണ്. അത് അഹരോന്റെ ശിരസ്സിൽനിന്നു താടിയിലേക്കും അവിടെനിന്ന് അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ പട്ടയിലേക്കും; ഒഴുകുന്ന വിശിഷ്ടമായ അഭിഷേകതൈലം പോലെയാണ്. അതു സീയോൻമലയിൽ പെയ്യുന്ന ഹെർമ്മോൻ മഞ്ഞുപോലെയത്രേ. അവിടെയാണല്ലോ സർവേശ്വരൻ തന്റെ അനുഗ്രഹവും ശാശ്വതമായ ജീവനും വാഗ്ദാനം ചെയ്തിരിക്കുന്നത്.
സങ്കീർത്തനങ്ങൾ 133:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്റെ താടിയിലേക്ക്, ഒഴുകുന്ന അവന്റെ തലയിലെ വിശേഷതൈലം പോലെയും സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലയോ യഹോവ തന്റെ അനുഗ്രഹവും ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.
സങ്കീർത്തനങ്ങൾ 133:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.
സങ്കീർത്തനങ്ങൾ 133:1-3 സമകാലിക മലയാളവിവർത്തനം (MCV)
കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത് എത്ര മനോഹരവും ആനന്ദകരവുമാകുന്നു! അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്, താടിയിലേക്ക് ഒഴുകുന്ന, അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി, അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്. അതു സീയോൻപർവതത്തിൽ പതിക്കുന്ന ഹെർമോൻ ഹിമകണംപോലെയാണ്. യഹോവ തന്റെ അനുഗ്രഹവും ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.