സങ്കീർത്തനങ്ങൾ 133
133
ദാവീദിന്റെ ഒരു ആരോഹണഗീതം.
1ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്
എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
2അതു വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന താടിയിലേക്ക്,
അഹരോന്റെ താടിയിലേക്കു തന്നെ, ഒഴുകുന്നതായി
അവന്റെ തലയിലെ വിശേഷതൈലം പോലെയും
3സീയോൻപർവതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;
അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 133: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പകർത്തുക
താരതമ്യം
പങ്ക് വെക്കു
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.