സങ്കീർത്തനങ്ങൾ 103:19-22
സങ്കീർത്തനങ്ങൾ 103:19-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ തന്റെ സിംഹാസനത്തെ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു. അവന്റെ വചനത്തിന്റെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകല സൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ; അവന്റെ ആധിപത്യത്തിലെ സകല സ്ഥലങ്ങളിലുമുള്ള അവന്റെ സകല പ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 103:19-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു. സമസ്തവും അവിടുത്തേക്കു കീഴ്പെട്ടിരിക്കുന്നു. അവിടുത്തെ ശബ്ദം കേൾക്കുകയും അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതന്മാരേ, സർവേശ്വരനെ വാഴ്ത്തുവിൻ! തിരുഹിതം നിറവേറ്റുന്ന അവിടുത്തെ ശുശ്രൂഷകരുടെ സൈന്യമേ, സർവേശ്വരനെ വാഴ്ത്തുവിൻ. അവിടുത്തെ ആധിപത്യത്തിൻ കീഴിലുള്ള സമസ്ത സൃഷ്ടികളുമേ, സർവേശ്വരനെ വാഴ്ത്തുവിൻ! എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക!
സങ്കീർത്തനങ്ങൾ 103:19-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവിടുത്തെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു. ദൈവത്തിന്റെ വാക്കുകളുടെ ശബ്ദം കേട്ടു അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവിടുത്തെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ; ദൈവത്തിന്റെ അധികാരത്തിന്റെ കീഴിലുള്ള കർത്താവിന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ
സങ്കീർത്തനങ്ങൾ 103:19-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു. അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ; അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 103:19-22 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു, സകലതും അവിടത്തെ ആധിപത്യത്തിൻകീഴിലാകുന്നു. അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്, അവിടത്തെ ആജ്ഞകൾ നിറവേറ്റുന്ന ദൂതന്മാരേ, ശക്തരായ ദൂതന്മാരേ, യഹോവയെ വാഴ്ത്തുക. അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന സകലസേവകവൃന്ദമേ, സൈന്യങ്ങളുടെ യഹോവയെ വാഴ്ത്തുക. അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള സകലസൃഷ്ടികളുമേ, യഹോവയെ വാഴ്ത്തുക.