SAM 103:19-22

SAM 103:19-22 MALCLBSI

സർവേശ്വരൻ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു. സമസ്തവും അവിടുത്തേക്കു കീഴ്പെട്ടിരിക്കുന്നു. അവിടുത്തെ ശബ്ദം കേൾക്കുകയും അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതന്മാരേ, സർവേശ്വരനെ വാഴ്ത്തുവിൻ! തിരുഹിതം നിറവേറ്റുന്ന അവിടുത്തെ ശുശ്രൂഷകരുടെ സൈന്യമേ, സർവേശ്വരനെ വാഴ്ത്തുവിൻ. അവിടുത്തെ ആധിപത്യത്തിൻ കീഴിലുള്ള സമസ്ത സൃഷ്‍ടികളുമേ, സർവേശ്വരനെ വാഴ്ത്തുവിൻ! എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക!

SAM 103 വായിക്കുക