സദൃശവാക്യങ്ങൾ 18:17-21
സദൃശവാക്യങ്ങൾ 18:17-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്ന് അവനെ പരിശോധിക്കും. ചീട്ട് തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേർപെടുത്തുകയും ചെയ്യുന്നു. ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നെ. വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവനു തൃപ്തിവരും; മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
സദൃശവാക്യങ്ങൾ 18:17-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രതിയോഗി ചോദ്യം ചെയ്യുന്നതുവരെ പരിശോധിക്കും. വാദം ഉന്നയിച്ചവന്റെ പക്കലാണ് ന്യായമെന്നു തോന്നും. നറുക്കെടുക്കുന്നത് തർക്കങ്ങൾ അവസാനിപ്പിക്കുന്നു, അത് പ്രബലരായ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾക്കു തീരുമാനമുണ്ടാക്കുന്നു. സഹോദരനെ സഹായിച്ചാൽ അവൻ നിനക്ക് സുശക്തമായ പട്ടണം ആയിരിക്കും. ശണ്ഠകൂടിയാൽ അവൻ ദുർഗമന്ദിരത്തിന്റെ അടയ്‍ക്കപ്പെട്ട വാതിൽപോലെയാണ്. വാക്കുകളുടെ ഫലത്താൽ ഒരുവൻ സംതൃപ്തനാകും; അധരങ്ങളുടെ ഫലത്താൽ അവനു തൃപ്തിവരും. വാക്കുകൾക്ക് മരണവും ജീവനും വരുത്താൻ കഴിയും. അതിനെ സ്നേഹിക്കുന്നവൻ അതിന്റെ ഫലങ്ങൾ ഭുജിക്കും.
സദൃശവാക്യങ്ങൾ 18:17-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തന്‍റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം. നറുക്ക് തർക്കങ്ങൾ തീർക്കുകയും ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു. ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു. വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും; മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
സദൃശവാക്യങ്ങൾ 18:17-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും. ചീട്ടു തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു. ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ. വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും; മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
സദൃശവാക്യങ്ങൾ 18:17-21 സമകാലിക മലയാളവിവർത്തനം (MCV)
എതിരാളി എതിർവിസ്താരം ചെയ്യുന്നതുവരെ ആദ്യം അവതരിപ്പിക്കുന്ന വാദം യുക്തിസഹം എന്നു കരുതപ്പെടും. നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും പ്രബലരായ പ്രതിയോഗികളെ സമവായത്തിൽ എത്തിക്കുകയും ചെയ്യുന്നു. ഹൃദയത്തിൽ മുറിവേറ്റ സഹോദരങ്ങളെ അനുരഞ്ജിപ്പിക്കുന്നത് കെട്ടുറപ്പുള്ള കോട്ടകടക്കുന്നതിനെക്കാൾ ദുഷ്കരം; തർക്കങ്ങൾ കോട്ടവാതിലിന്റെ ഇരുമ്പഴികൾപോലെയും. ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു; അവരുടെ അധരങ്ങളുടെ വിളവുകൊണ്ട് അവർ സംതൃപ്തരാകുന്നു. മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്, അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലമനുഭവിക്കും.