THUFINGTE 18:17-21

THUFINGTE 18:17-21 MALCLBSI

പ്രതിയോഗി ചോദ്യം ചെയ്യുന്നതുവരെ പരിശോധിക്കും. വാദം ഉന്നയിച്ചവന്റെ പക്കലാണ് ന്യായമെന്നു തോന്നും. നറുക്കെടുക്കുന്നത് തർക്കങ്ങൾ അവസാനിപ്പിക്കുന്നു, അത് പ്രബലരായ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾക്കു തീരുമാനമുണ്ടാക്കുന്നു. സഹോദരനെ സഹായിച്ചാൽ അവൻ നിനക്ക് സുശക്തമായ പട്ടണം ആയിരിക്കും. ശണ്ഠകൂടിയാൽ അവൻ ദുർഗമന്ദിരത്തിന്റെ അടയ്‍ക്കപ്പെട്ട വാതിൽപോലെയാണ്. വാക്കുകളുടെ ഫലത്താൽ ഒരുവൻ സംതൃപ്തനാകും; അധരങ്ങളുടെ ഫലത്താൽ അവനു തൃപ്തിവരും. വാക്കുകൾക്ക് മരണവും ജീവനും വരുത്താൻ കഴിയും. അതിനെ സ്നേഹിക്കുന്നവൻ അതിന്റെ ഫലങ്ങൾ ഭുജിക്കും.

THUFINGTE 18 വായിക്കുക