സദൃശവാക്യങ്ങൾ 17:19-22 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 17:19-22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവ് ഇച്ഛിക്കുന്നു. വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. ഭോഷനെ ജനിപ്പിച്ചവന് അതു ഖേദകാരണമാകും; മൂഢന്റെ അപ്പനു സന്തോഷം ഉണ്ടാകയില്ല. സന്തുഷ്ടഹൃദയം നല്ലാരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 MALOVBSI

സദൃശവാക്യങ്ങൾ 17:19-22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അതിക്രമം ഇഷ്ടപ്പെടുന്നവൻ കലഹപ്രിയനാകുന്നു. സമ്പത്തിന്റെ പ്രൗഢി കാട്ടുന്നവൻ വിനാശം വിളിച്ചുവരുത്തുന്നു. വക്രമനസ്കന് ഐശ്വര്യം ഉണ്ടാവുകയില്ല; വികടം പറയുന്നവൻ അനർഥത്തിൽ നിപതിക്കും. മൂഢനായ പുത്രൻ പിതാവിനു ദുഃഖകാരണം; ഭോഷന്റെ പിതാവിനു സന്തോഷം ഉണ്ടാവുകയില്ല. സന്തുഷ്ടഹൃദയം ആരോഗ്യദായകം; എന്നാൽ തളർന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 MALCLBSI

സദൃശവാക്യങ്ങൾ 17:19-22 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു. വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; മൂഢന്‍റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 IRVMAL

സദൃശവാക്യങ്ങൾ 17:19-22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു. വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല. സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

സദൃശവാക്യങ്ങൾ 17:19-22 MCV (സമകാലിക മലയാളവിവർത്തനം)

കലഹപ്രിയർ പാപത്തെ പ്രണയിക്കുന്നു; ഉയർന്ന മതിൽ നിർമിക്കുന്നവർ നാശം ക്ഷണിച്ചുവരുത്തുന്നു. വക്രഹൃദയമുള്ളവർ അഭിവൃദ്ധിപ്രാപിക്കുന്നില്ല, വഞ്ചനയോടെ സംസാരിക്കുന്നവർ അനർഥത്തിലേക്കു വഴുതിവീഴും. മാതാപിതാക്കൾക്ക് ഭോഷരായ മക്കൾ ഉണ്ടായിരിക്കുന്നതു വേദനാജനകം; ഭോഷരുടെ മാതാപിതാക്കൾക്ക് ആനന്ദം അന്യമായിരിക്കും. സന്തുഷ്ടഹൃദയം നല്ലൊരു ഔഷധം, എന്നാൽ തകർന്ന മനസ്സ് അസ്ഥികളെ ഉരുക്കുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 MCV