സദൃ. 17:19-22

സദൃ. 17:19-22 IRVMAL

കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു. വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; മൂഢന്‍റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.