ഇയ്യോബ് 8:1-6
ഇയ്യോബ് 8:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വൻ കാറ്റുപോലെ ഇരിക്കും? ദൈവം ന്യായം മറിച്ചുകളയുമോ? സർവശക്തൻ നീതിയെ മറിച്ചുകളയുമോ? നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവശക്തനോടപേക്ഷിക്കയും ചെയ്താൽ, നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കുവേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
ഇയ്യോബ് 8:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൂഹ്യനായ ബിൽദാദ് മറുപടി പറഞ്ഞു: “എത്രനേരം നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? കൊടുങ്കാറ്റുപോലെയാണ് നിന്റെ വായിൽ നിന്നു പുറപ്പെടുന്ന വാക്കുകൾ. ദൈവം ന്യായത്തെ വ്യതിചലിപ്പിക്കുമോ? സർവശക്തൻ നീതിക്കു മാർഗഭ്രംശം വരുത്തുമോ? നിന്റെ മക്കൾ ദൈവത്തിന് എതിരെ പാപം ചെയ്തിരിക്കാം. അതിക്രമങ്ങൾക്കുള്ള ശിക്ഷ ദൈവം അവർക്കു നല്‌കിയിരിക്കുന്നു. നീ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സർവശക്തനോടു കേണപേക്ഷിച്ചാൽ, നീ നിർമ്മലനും നീതിനിഷ്ഠനുമെങ്കിൽ, അവിടുന്നു നിനക്കുവേണ്ടി നിശ്ചയമായും പ്രവർത്തിക്കും. നീ അർഹിക്കുംവിധം നിന്റെ ഭവനം പുനഃസ്ഥാപിക്കും
ഇയ്യോബ് 8:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും? ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ? നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും സർവ്വശക്തനായ ദൈവത്തോടപേക്ഷിക്കുകയും ചെയ്താൽ, നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
ഇയ്യോബ് 8:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വങ്കാറ്റുപോലെ ഇരിക്കും? ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു. നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ, നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
ഇയ്യോബ് 8:1-6 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു: “ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും? നിന്റെ വാക്കുകൾ അതിശക്തമായ കാറ്റുപോലെയാണല്ലോ. ദൈവം ന്യായം തകിടംമറിക്കുമോ? സർവശക്തൻ നീതിയെ നിഷേധിക്കുമോ? അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ, അവിടന്ന് അവരുടെ അകൃത്യത്തിന് തക്കതായ ശിക്ഷനൽകുന്നു. എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും സർവശക്തനോട് കേണപേക്ഷിക്കുകയും ചെയ്താൽ, നീ നിർമലനും പരമാർഥിയുമെങ്കിൽ, തീർച്ചയായും അവിടന്നു നിനക്കുവേണ്ടി എഴുന്നേൽക്കും; നിന്റെ പഴയ ഐശ്വര്യസമൃദ്ധിയിൽത്തന്നെ നിന്നെ പുനഃസ്ഥാപിക്കും.