JOBA 8:1-6

JOBA 8:1-6 MALCLBSI

ശൂഹ്യനായ ബിൽദാദ് മറുപടി പറഞ്ഞു: “എത്രനേരം നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? കൊടുങ്കാറ്റുപോലെയാണ് നിന്റെ വായിൽ നിന്നു പുറപ്പെടുന്ന വാക്കുകൾ. ദൈവം ന്യായത്തെ വ്യതിചലിപ്പിക്കുമോ? സർവശക്തൻ നീതിക്കു മാർഗഭ്രംശം വരുത്തുമോ? നിന്റെ മക്കൾ ദൈവത്തിന് എതിരെ പാപം ചെയ്തിരിക്കാം. അതിക്രമങ്ങൾക്കുള്ള ശിക്ഷ ദൈവം അവർക്കു നല്‌കിയിരിക്കുന്നു. നീ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സർവശക്തനോടു കേണപേക്ഷിച്ചാൽ, നീ നിർമ്മലനും നീതിനിഷ്ഠനുമെങ്കിൽ, അവിടുന്നു നിനക്കുവേണ്ടി നിശ്ചയമായും പ്രവർത്തിക്കും. നീ അർഹിക്കുംവിധം നിന്റെ ഭവനം പുനഃസ്ഥാപിക്കും

JOBA 8 വായിക്കുക