ഇയ്യോബ് 18:1-4
ഇയ്യോബ് 18:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവയ്ക്കും? ബുദ്ധി വയ്പിൻ; പിന്നെ നമുക്കു സംസാരിക്കാം. ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായിത്തോന്നുന്നതും എന്ത്? കോപത്തിൽ തന്നെത്താൻ കടിച്ചു കീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലംവിട്ട് മാറേണമോ?
ഇയ്യോബ് 18:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൂഹ്യനായ ബിൽദാദ് പറഞ്ഞു: “എത്രനേരം നീ ഇങ്ങനെ വാക്കുകളുടെ പിന്നാലെ പായും? ചിന്തിക്കുക, പിന്നെ നമുക്കു സംസാരിക്കാം. ഞങ്ങളെ കാലികളെന്നു കരുതുന്നതെന്ത്? നിന്റെ നോട്ടത്തിൽ ഭോഷന്മാരോ ഞങ്ങൾ? കോപംകൊണ്ടു സ്വയം കടിച്ചുകീറുന്ന നിനക്കുവേണ്ടി ഭൂമി ശൂന്യമായിത്തീരണമോ? പാറ സ്വസ്ഥാനത്തുനിന്നു മാറണമോ?
ഇയ്യോബ് 18:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്കു സംസാരിക്കാം. ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്? കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ?
ഇയ്യോബ് 18:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും? ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം. ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ്തോന്നുന്നതും എന്തു? കോപത്തിൽ തന്നേത്താൻ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
ഇയ്യോബ് 18:1-4 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു: “നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്? വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം. ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്? നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ? കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ, നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ? അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ?