യെശയ്യാവ് 59:16-17
യെശയ്യാവ് 59:16-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആരും ഇല്ലെന്ന് അവൻ കണ്ടു പക്ഷവാദം ചെയ്വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ട് അവന്റെ ഭുജം തന്നെ അവനു രക്ഷ വരുത്തി, അവന്റെ നീതി അവനെ താങ്ങി. അവൻ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു; അവൻ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.
യെശയ്യാവ് 59:16-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മർദിതരെ സഹായിക്കാൻ ആരും അവിടെ ഇല്ലെന്നു കണ്ടപ്പോൾ സർവേശ്വരൻ അദ്ഭുതപ്പെട്ടു. അവിടുത്തെ കരം അവർക്കു വിജയം ഏകി. അവിടുത്തെ നീതി അവരെ താങ്ങിനിർത്തി. അവിടുന്നു നീതിയെന്ന കവചം മാറിലും രക്ഷ എന്ന പടത്തൊപ്പി തലയിലും അണിഞ്ഞു, പ്രതികാരം വസ്ത്രമായും ക്രോധം മേലങ്കിയായും ധരിച്ചു.
യെശയ്യാവ് 59:16-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി, അവിടുത്തെ നീതി അവനെ താങ്ങി. അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു, രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു; അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.
യെശയ്യാവ് 59:16-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആരും ഇല്ലെന്നു അവൻ കണ്ടു പക്ഷവാദം ചെയ്വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി. അവൻ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു; അവൻ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതെച്ചു.
യെശയ്യാവ് 59:16-17 സമകാലിക മലയാളവിവർത്തനം (MCV)
ഒരാളുമില്ലെന്ന് അവിടന്ന് കണ്ടു, മധ്യസ്ഥതവഹിക്കാൻ ആരും ഇല്ലായ്കയാൽ അവിടന്ന് ആശ്ചര്യപ്പെട്ടു; തന്മൂലം അവിടത്തെ ഭുജംതന്നെ അവർക്കു രക്ഷവരുത്തുകയും അവിടത്തെ നീതി അവനെ താങ്ങിനിർത്തുകയും ചെയ്യുന്നു. അവിടന്നു നീതി തന്റെ കവചമായും രക്ഷ തന്റെ ശിരോകവചമായും അണിഞ്ഞു; പ്രതികാരത്തിന്റെ വസ്ത്രം അണിയുകയും തീക്ഷ്ണതയെ ഒരു മേലങ്കിയായി ധരിക്കുകയും ചെയ്തു.