യെഹെസ്കേൽ 27:33-34
യെഹെസ്കേൽ 27:33-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ചരക്കു സമുദ്രത്തിൽനിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തി വരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി. ഇപ്പോൾ നീ സമുദ്രത്തിൽനിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.
യെഹെസ്കേൽ 27:33-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ സമുദ്രമാർഗ്ഗേന കയറ്റിയയച്ച ചരക്കുകൾ അനേകം ജനതകളെ സംതൃപ്തരാക്കി; നിന്റെ സമ്പൽസമൃദ്ധിയും വാണിജ്യച്ചരക്കുകളും കൊണ്ടു ഭൂമിയിലെ രാജാക്കന്മാർ സമ്പന്നരായി. ഇപ്പോൾ ഇതാ, നീ തകർക്കപ്പെട്ട് ആഴിയുടെ അടിത്തട്ടിൽ താണുപോയിരിക്കുന്നു. നിന്നോടൊപ്പം ഉണ്ടായിരുന്നവരും നിന്റെ വാണിജ്യച്ചരക്കുകളും സകലസമൂഹവും താണുപോയി.
യെഹെസ്കേൽ 27:33-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ ചരക്ക് സമുദ്രത്തിൽനിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി, നിന്റെ സമ്പത്തിൻ്റെയും വ്യാപാരത്തിൻ്റെയും പെരുപ്പംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി. ഇപ്പോൾ നീ സമുദ്രത്തിൽനിന്ന് തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹങ്ങളും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.
യെഹെസ്കേൽ 27:33-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ചരക്കു സമുദ്രത്തിൽ നിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി. ഇപ്പോൾ നീ സമുദ്രത്തിൽനിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.
യെഹെസ്കേൽ 27:33-34 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ വാണിജ്യവിഭവങ്ങൾ കടലിലൂടെ കടന്നുപോയപ്പോൾ ഒട്ടനേകം രാഷ്ട്രങ്ങളെ നീ സംതൃപ്തരാക്കി; നിന്റെ വലിയ സമ്പത്തും വസ്തുവകകളുംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ നീ സമ്പന്നരാക്കി. ഇപ്പോഴോ, കടൽ നിന്നെ തകർത്തുകളഞ്ഞു, നീ ആഴിയുടെ ആഴത്തിലേക്ക് ആഴ്ന്നുപോയി; നിന്റെ വിഭവങ്ങളും നിന്റെ എല്ലാ പങ്കുകാരും നിന്നോടൊപ്പം പോയിമറഞ്ഞു.