എസ്ഥേർ 10:2
എസ്ഥേർ 10:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകല വൃത്താന്തങ്ങളും രാജാവ് മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
എസ്ഥേർ 10:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അദ്ദേഹത്തിന്റെ വീരപരാക്രമങ്ങളും മൊർദ്ദെഖായിക്ക് അദ്ദേഹം നല്കിയ ഉന്നതസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങളും മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എസ്ഥേർ 10:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവിവരങ്ങളും രാജാവ് മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
എസ്ഥേർ 10:2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.