ESTHERI 10
10
1അഹശ്വേരോശ്രാജാവ് ദേശത്തിനും തീരദേശങ്ങൾക്കും നികുതി ഏർപ്പെടുത്തി. 2അദ്ദേഹത്തിന്റെ വീരപരാക്രമങ്ങളും മൊർദ്ദെഖായിക്ക് അദ്ദേഹം നല്കിയ ഉന്നതസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങളും മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 3യെഹൂദനായ മൊർദ്ദെഖായിക്ക് അഹശ്വേരോശ്രാജാവിന്റെ തൊട്ടടുത്ത പദവി ആയിരുന്നു നല്കിയിരുന്നത്. അയാൾ യെഹൂദരുടെ ഇടയിൽ ഉന്നതനും വിപുലമായ സഹോദരഗണത്തിൽ സുസമ്മതനും ആയിരുന്നു. സ്വജനത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി അയാൾ പ്രവർത്തിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ESTHERI 10: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
താരതമ്യം
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.