ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി, ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ. യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും? അവിടത്തെ സേവകരോട് കനിവു തോന്നണമേ. അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ, അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും. അവിടന്ന് ഞങ്ങളെ ദുരിതമനുഭവിക്കാൻ അനുവദിച്ച നാളുകൾക്കും ഞങ്ങൾ കഷ്ടമനുഭവിച്ച വർഷങ്ങൾക്കും അനുസൃതമായി ഞങ്ങളെ ആനന്ദിപ്പിക്കണമേ. അങ്ങയുടെ പ്രവൃത്തികൾ അങ്ങയുടെ സേവകർക്കും അങ്ങയുടെ മഹത്ത്വം അവരുടെ മക്കൾക്കും വെളിപ്പെടുമാറാകട്ടെ. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കാരുണ്യം ഞങ്ങളുടെമേൽ ഉണ്ടായിരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ— അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ.
സങ്കീർത്തനങ്ങൾ 90 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 90
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 90:12-17
10 ദിവസം
2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ